India

ബാഗ് കവരാനുളള ശ്രമം തടഞ്ഞു; യുവാവിനെ നടുറോഡില്‍ ബൈക്കില്‍ വലിച്ചിഴച്ച് അക്രമിസംഘം ( വീഡിയോ) 

ബീഹാറില്‍ നടുറോഡില്‍ യുവാവിനെ ബൈക്കില്‍ വലിച്ചിഴക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: ബീഹാറില്‍ നടുറോഡില്‍ യുവാവിനെ ബൈക്കില്‍ വലിച്ചിഴക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പണം അടങ്ങുന്ന ബാഗ് ബൈക്കിലെത്തിയ അക്രമിസംഘം കവരാന്‍ ശ്രമിക്കുന്നത് തടയുന്നതിനിടെയാണ് നടുക്കുന്ന സംഭവം. ബാഗ് നഷ്ടപ്പെടാതിരിക്കാന്‍ ബൈക്കില്‍ പിടിച്ച യുവാവിനെ വലിച്ചിഴച്ചു കൊണ്ട് അക്രമിസംഘം വാഹനം മുന്നോട്ടു ഓടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ബീഹാറിലെ ഹജിപൂരിലാണ് സംഭവം. യുവാവിന്റെ കൈവശമുളള ബാഗില്‍ 2.5 ലക്ഷം രൂപ ഉണ്ടായിരുന്നു. ഇത് തട്ടിയെടുക്കാന്‍ അക്രമി സംഘം ശ്രമിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. അജ്ഞാതരായ രണ്ടുപേരാണ് ദയയില്ലാത്ത ഈ കൃത്യത്തിന് പിന്നില്‍. 10 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന സിസിടിവി ദൃശ്യത്തില്‍ ബൈക്കിന്റെ പിന്നില്‍ യുവാവിനെയും വലിച്ചിഴച്ച് അതിവേഗം പായുന്നത് കാണാം. ഇത് ഇവിടെ നടക്കുന്ന ആദ്യത്തെ സംഭവമല്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സമാനമായ സംഭവങ്ങള്‍ ഇവിടെ അരങ്ങേറിയിട്ടുണ്ട്. ഏപ്രില്‍ രണ്ടിന് ഈസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ഒരാളുടെ മൂന്ന് ലക്ഷം രൂപയാണ് അക്രമിസംഘം ഇത്തരത്തില്‍ തട്ടിയെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി