പ്രതീകാത്മക ചിത്രം 
India

ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ കെട്ടിയിട്ട് വടി കൊണ്ട് അടിച്ചു, കരച്ചില്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ ഉച്ചത്തില്‍ മ്യൂസിക്ക്; യുവതി ഗുരുതരാവസ്ഥയില്‍

മന്ത്രവാദത്തിലൂടെ മാനസിക പ്രശ്‌നങ്ങള്‍ മാറ്റി തരാമെന്ന് പറഞ്ഞ് യുവതിയെ അയല്‍വാസി കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: മന്ത്രവാദത്തിലൂടെ മാനസിക പ്രശ്‌നങ്ങള്‍ മാറ്റി തരാമെന്ന് പറഞ്ഞ് യുവതിയെ അയല്‍വാസി കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി.ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ ഭാര്യയെ വടി കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് യുവാവ് പൊലീസില്‍ പരാതി നല്‍കി. വേദന കൊണ്ട് അലമുറയിട്ട് കരയുന്നത് മറ്റുളളവര്‍ കേള്‍ക്കാതിരിക്കാന്‍ ഉച്ചത്തില്‍ സംഗീതം കേള്‍പ്പിച്ചായിരുന്നു മര്‍ദ്ദനം.

ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. യുവതി ചില മാനസിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഇതിന് ചികിത്സയിലുമായിരുന്നു. അസുഖം മാറ്റി തരാമെന്ന് പറഞ്ഞ് അയല്‍വാസിയായ സ്ത്രീ നിര്‍ബന്ധിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. വീട്ടിലേക്ക് കൊണ്ടുപോകുന്നതിനെ ഭാര്യ എതിര്‍ത്തെങ്കിലും അയല്‍വാസി നിര്‍ബന്ധിച്ച് കൊണ്ടുപോകുകയായിരുന്നുവെന്ന് ഭര്‍ത്താവിന്റെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വീട്ടില്‍ വച്ച് കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു.

ബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ വടി കൊണ്ട് തുടര്‍ച്ചയായി മര്‍ദ്ദിച്ചു. യുവതിയുടെ കരച്ചില്‍ പുറത്തുവരാതിരിക്കാന്‍ ഉച്ചത്തില്‍ സംഗീതം കേള്‍പ്പിച്ചായിരുന്നു മര്‍ദ്ദനം. ഭാര്യയെ കൊണ്ടുപോയതില്‍ സംശയം തോന്നിയ ഭര്‍ത്താവ് അയല്‍വാസിയുടെ വീട്ടില്‍ പോയി യുവതിയെ രക്ഷിക്കുകയായിരുന്നു.  ആശുപത്രിയില്‍ എത്തിച്ച യുവതിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് പരാതിയില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ