India

ബാലറ്റ് പേപ്പര്‍ മതി: കര്‍ണാടക മുഖ്യമന്ത്രി കമ്മിഷന് കത്തെഴുതും

ബാലറ്റ് പേപ്പര്‍ മതി: കര്‍ണാടക മുഖ്യമന്ത്രി കമ്മിഷന് കത്തെഴുതും

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രം ഉപേക്ഷിച്ച് ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. വോട്ടിങ്  യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഒട്ടേറെ സംശയങ്ങള്‍ ഉയരുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ കമ്മിഷനോട് ആവശ്യപ്പെടും. ഇക്കാര്യത്തില്‍ കമ്മിഷന് കത്തെഴുതുമെന്ന് സിദ്ധരാമയ്യ റായ്ച്ചൂരില്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

തെരഞ്ഞടുപ്പു കമ്മിഷന്‍ ഭരണഘടനാപരമായി സ്വതന്ത്രസ്ഥാപനമാണ്. എന്നാല്‍ ബിജെപി അവര്‍ക്ക് ആവശ്യമുള്ളവരെയാണ് അവിടെ നിയമിക്കുന്നത്. അവരാണ് തെരഞ്ഞെടുപ്പ് കമീഷനെപ്പോലും നിയമിക്കുന്നതെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്താമെന്ന വാദത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണം. പഴയതുപോലെ ബാലറ്റ് പേപ്പറുകളിലേക്ക് പോകുന്നതില്‍ എന്താണ് ബുദ്ധിമുട്ടെന്നും അദ്ദേഹം ചോദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

SCROLL FOR NEXT