India

ബാലാകോട്ടില്‍ 300 മൊബൈലുകള്‍ ആക്ടീവായിരുന്നു; തീവ്രവാദികളുടെ എണ്ണം സംബന്ധിച്ച കണക്കുമായി എന്‍ടിആര്‍ഒ

ദേശീയ സാങ്കേതിക ഗവേഷണ സംഘടന(എന്‍ടിആര്‍ഒ) നടത്തിയ നിരീക്ഷണത്തിലാണ് 300ന് അടുത്ത് മൊബൈല്‍ ഫോണുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് മുന്‍പത്തെ മണിക്കൂറുകളില്‍ തീവ്രവാദ കേന്ദ്രത്തില്‍ മുന്നൂറോളം മൊബൈല്‍ ഫോണുകളുടെ സിഗ്നലുകള്‍ ലഭ്യമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ദേശീയ സാങ്കേതിക ഗവേഷണ സംഘടന(എന്‍ടിആര്‍ഒ) നടത്തിയ നിരീക്ഷണത്തിലാണ് 300ന് അടുത്ത് മൊബൈല്‍ ഫോണുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്. 

ഇന്ത്യ വ്യോമാക്രമണം നടത്തിയ സ്ഥലത്തെ ഭീകരരെ കുറിച്ചുള്ള എണ്ണത്തിന്റെ സൂചനയാണ് ഇത് നല്‍കുന്നതെന്നാണ് വിശദീകരണം. ഇന്ത്യയുടെ മറ്റ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ നിരീക്ഷണത്തിലും ഇത്രയും തീവ്രവാദികളുടെ സാന്നിധ്യം ഇന്ത്യ വ്യോമാക്രമണം നടത്തുന്ന സമയത്ത് ഉണ്ടായതായിട്ടാണ് പറയുന്നത്. കൊല്ലപ്പെട്ട തീവ്രവാദികളുടെ കണക്ക് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 

പുല്‍വാമയിലെ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ജെയ്‌ഷെ മുഹമ്മദ് ക്യാമ്പുകള്‍ ലക്ഷ്യം വെച്ച് വ്യോമാക്രമണം നടത്തുന്നതിന് മുന്‍പാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സാങ്കേതിക നിരീക്ഷണ വിഭാഗം മൊബൈല്‍ ഫോണുകളുടെ സാന്നിധ്യം കണ്ടെത്തിയത്. കൊല്ലപ്പെട്ട തീവ്രവാദികളുടെ കണക്ക് സംബന്ധിച്ച് വിവാദം കൊഴുക്കുന്നതിന് ഇടയിലാണ് എന്‍ടിആര്‍ഒ വിവരങ്ങള്‍ പുറത്തുവിടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'മമ്മൂട്ടിയില്‍ നിന്ന് അനുഗ്രഹം വാങ്ങി;രാഹുല്‍ ചെയ്ത നല്ല കാര്യങ്ങളുടെ തുടര്‍ച്ചയുണ്ടാകും'

എല്ലാം ഫ്രിഡ്ജിലേക്കോ? ഒഴിവാക്കേണ്ട സാധനങ്ങൾ അറിയാം

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

SCROLL FOR NEXT