India

ബിഎസ്എഫ് ജവാനെ വീടിനുള്ളില്‍ കയറി തീവ്രവാദികള്‍ വെടിവെച്ച് കൊലപ്പെടുത്തി

ബിഎസ്എഫ് ജവാനെ തട്ടിക്കൊണ്ടുപോകാനായിരുന്നു തീവ്രവാദികളുടെ ശ്രമം

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ബിഎസ്എഫ് ജവാനെ വീടിനുള്ളില്‍ കയറി തീവ്രവാദികള്‍ വെടിവെച്ച് കൊലപ്പെടുത്തി. മുഹമ്മദ് റംസാനാണ് കൊല്ലപ്പെട്ടത്. തീവ്രവാദികളുടെ വെടിവയ്പ്പില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ക്ക് വെടിയേറ്റു. 

ബിഎസ്എഫ് ജവാനെ തട്ടിക്കൊണ്ടുപോകാനായിരുന്നു തീവ്രവാദികളുടെ ശ്രമം. എന്നാല്‍ കുടുംബം ചെറുത്തുനിന്നതോടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അതിര്‍ത്തിയിലെ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട ജവാനായിരുന്നു റംസാന്‍. അവധിക്കായി ബന്ദിപോറയിലെ വീട്ടിലെത്തിയത് ഏതാനും ദിവസങ്ങള്‍ മുന്‍പായിരുന്നു. 

ആറ് വര്‍ഷം മുന്‍പ് ബിഎസ്എഫില്‍ ചേര്‍ന്ന റംസാന്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് അതിര്‍ത്തികളില്‍ സുരക്ഷ സേനയുടെ ഭാഗമായിട്ടുണ്ട്. കാടത്തം നിറഞ്ഞ ആക്രമണമാണ് റംസാനും കുടുംബത്തിനും നേരെ ഉണ്ടായിരിക്കുന്നതെന്നും, പകരം വീട്ടുമെന്നും ജമ്മുകശ്മീര്‍ പൊലീസ് മേധാവി വ്യക്തമാക്കി. 

പാക് മണ്ണില്‍ നിന്നും വളരുന്ന തീവ്രവാദം ഇന്ത്യന്‍ സൈനീക ഉദ്യോഗസ്ഥരെ മൃഗീയമായ രീതിയില്‍ കൊലപ്പെടുത്തുന്നതിന് ലഫ്‌നന്റ് ഉമ്മര്‍ ഫയസിനെ ചൂണ്ടിക്കാട്ടി ഇന്ത്യ യുഎന്നില്‍ സംസാരിച്ചതിന് പിന്നാലെയാണ് വീണ്ടും സുരക്ഷ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT