India

ഡല്‍ഹി കോടതിയിലേക്ക് ഉറ്റുനോക്കി രാജ്യം ; ഉന്നാവ് ബലാല്‍സംഗക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗറിന്റെ വിധി ഇന്നറിയാം

ഡല്‍ഹി തീസ് ഹസാരി കോടതി വൈകീട്ട് മൂന്നുമണിക്കാണ് വിധി പ്രസ്താവിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറുടെ ശിക്ഷ ഇന്ന് വിധിക്കും. ഡല്‍ഹി തീസ് ഹസാരി കോടതി ജഡ്ജി ധര്‍മേഷ് ശര്‍മ്മ വിധി പ്രസ്താവിക്കുന്നത്. വൈകീട്ട് മൂന്നുമണിക്കാണ് വിധി പ്രസ്താവം.

2017 ലാണ് സെന്‍ഗര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുന്നത്. കേസില്‍ എംഎല്‍എയുടെ കൂട്ടാളി ശശി സിങിനെയും പ്രതി ചേര്‍ത്തിട്ടുണ്ട്. പെണ്‍കുട്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍രെ വസതിക്ക് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയതോടെയാണ് സംഭവം രാജ്യശ്രദ്ധയാകര്‍ഷിച്ചത്.

കേസില്‍ എംഎല്‍എയ്‌ക്കെതിരെ മൊഴി നല്‍കിയ പെണ്‍കുട്ടിയെയും കുടുംബത്തെയും വാഹനാപകടത്തില്‍ കൊല്ലാന്‍ ശ്രമിച്ച കേസിലും കുല്‍ദീപ് സെന്‍ഗര്‍ പ്രതിയാണ്. ജൂലൈയിലാണ് പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറിലേക്ക് ട്രക്ക് ഇടിച്ചുകയറിയത്. ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ നടന്ന കുറ്റകൃത്യങ്ങളുടെ വിചാരണ സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് ഡല്‍ഹിയിലേക്ക് മാറ്റിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

വെറ്ററിനറി, കാർഷിക മേഖലയിൽ കരിയർ തുടങ്ങാം, ഡിപ്ലോമ,പിജി കോഴ്സുകൾ; കേരളത്തിൽ പഠിക്കാം

പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി

പിണറായി വിജയന്‍ ഈ ചോദ്യം എന്നോട് ചോദിക്കേണ്ട, ജീവനക്കാര്‍ മുഴുവന്‍ ചോദിച്ചോള്ളൂം; ഡിഎ കുടിശ്ശിക വരുത്തിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണോ?