India

ബിജെപി എംഎല്‍എ വാട്ട്‌സപ്പ് ഗ്രൂപ്പില്‍ പോസ്റ്റിയത് 50 അശ്ലീലചിത്രങ്ങള്‍; ഉന്നത ഉദ്യോദസ്ഥരടക്കമുള്ളതാണ് വാട്ട്‌സപ്പ് ഗ്രൂപ്പ്

എംഎല്‍എ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ടുവെന്ന ചീത്തപ്പേര് നിലനില്‍ക്കുന്ന കര്‍ണ്ണാടക നിയമസഭയിലെ ഒരംഗം വാട്ട്‌സാപ്പ് ഗ്രൂപ്പിലേക്ക് അയച്ചത് 50 അശ്ലീല ചിത്രങ്ങള്‍. പോലീസ് ഓഫീസര്‍മാര്‍, എം.പിമാര്‍, സ്ത്രീഉദ്യോഗസ്ഥര്‍, ആക്ടിവിസ്റ്റുകള്‍, ജേണലിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള വാട്ട്‌സാപ്പ് ഗ്രൂപ്പിലേക്കാണ് ബി.ജെ.പി. എംഎല്‍എയായ മഹന്റേഷ് കവാത്താഗിമത്ത് അശ്ലീല ചിത്രങ്ങള്‍ അയച്ചത്.
ബെല്‍ഗാവി മീഡിയ ഫോഴ്‌സ് എന്ന ഗ്രൂപ്പില്‍ സംസ്ഥാനത്തെ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യപ്പെട്ടിടത്താണ് പൊടുന്നനെ എംഎല്‍എയുടെ വക അശ്ലീല ചിത്രങ്ങള്‍ ഷെയര്‍ ചെയ്യപ്പെട്ടത്. എംഎല്‍എയുടെ പോസ്റ്റ് കണ്ടപ്പോഴേ ചിലര്‍ ഗ്രൂപ്പില്‍നിന്നും ഒഴിവായിപ്പോയി. ചിലര്‍ ശക്തമായിത്തന്നെ പ്രതികരിച്ചു. ഇതൊക്കെയായപ്പോഴാണ് ഗ്രൂപ്പ് അഡ്മിന്‍ കവാത്തഗിമത്തിനെ ഒഴിവാക്കിയത്.
ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ എംഎല്‍എ തയ്യാറായിട്ടില്ല. മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. പോലീസ് ഓഫീസര്‍മാര്‍ അടക്കമുള്ള ഗ്രൂപ്പിലേക്ക് ഇത്തരം സന്ദേശങ്ങള്‍ അയച്ചതിന് പോലീസിന് നേരിട്ട് കേസെടുക്കാവുന്നതാണ്. പക്ഷെ, ഇത്തരം നടപടികളിലേക്ക് പോയിട്ടില്ലെന്നാണ് ഇതുവരെയുള്ള അറിവ്.
2012ലാണ് മൂന്ന് മന്ത്രിമാര്‍ നിയമസഭയില്‍വെച്ച് അശ്ലീലവീഡിയോ കണ്ടതിന്റെ പേരില്‍ കര്‍ണ്ണാടക നിയമസഭയ്ക്ക് കളങ്കമുണ്ടാക്കിയത്. സ്ത്രീകളടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ഇതൊക്കെ പതിവാണെന്നായിരുന്നു അടുത്തിടെ ഒരു മന്ത്രി വെളിപ്പെടുത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT