ന്യൂഡല്‍ഹി: മെയ് 19ന് പുറത്തുവരുമെന്നറിയിച്ച ഇന്ത്യാ ടുഡേആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലത്തിലെ സുപ്രധാന വിവരങ്ങള്‍ പുറത്ത്. സര്‍വേയുടെ ചെറിയൊരു ഭാഗം അബദ്ധത്തില്‍ പുറത്തു വന്നതായാണ് റിപ്പോര്‍ട്ട്.ഇന്ത്യാ ടുഡേ ചാനല്‍ ന്യൂസ് ഡയറക്ടര്‍ രാഹുല്‍ കന്‍വാലില്‍ നിന്നാണ് വിഡിയോ ലീക്ക് ആയതെന്നാണ് വിവരം. ട്വിറ്ററില്‍ നിരവധി പേര്‍ വിഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്.
എക്‌സിറ്റ് പോള്‍ ഫലം മെയ് 19ന് പുറത്തുവരുമെന്നാണ് ഇന്ത്യാ ടുഡേ അറിയിച്ചിരുന്നത്. അതിനു മുന്‍പായി രാഹുല്‍ കന്‍വാല്‍ ചെയ്ത ട്വീറ്റ് ഇങ്ങനെ: '2017ല്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി ജയിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു. അത് സംഭവിച്ചു. ഗോവയിലും മേഘാലയയിലും തൂക്ക് സഭ വരുമെന്ന് ഞങ്ങള്‍ പറഞ്ഞു. അത് സംഭവിച്ചു. ഇന്ത്യടുഡേആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോളുകള്‍ 95 ശതമാനവും ശരിയായിട്ടുണ്ട്'.
We understand your excitement about this clip! Sorry to disappoint you.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates