India

ബിജെപി നേതാവ് ബലാത്സംഗം ചെയ്തു, പരസ്യമായി തല മുണ്ഡനം ചെയ്ത് ദലിത് യുവതിയുടെ പ്രതിഷേധം (വിഡിയോ)

ബിജെപി നേതാവ് ബലാത്സംഗം ചെയ്തു, പരസ്യമായി തല മുണ്ഡനം ചെയ്ത് ദലിത് യുവതിയുടെ പ്രതിഷേധം (വിഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ബിജെപി നേതാവ് ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് പരസ്യമായി തല മുണ്ഡനം ചെയ്ത് ദലിത് യുവതിയുടെ പ്രതിഷേധം. ഉത്തര്‍പ്രദേശിലാണ് ബിജെപി നേതാവിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് യുവതി രംഗത്തുവന്നത്.

സതീശ് ശര്‍മ എന്ന ബിജെപി നേതാവ് തന്റെ നഗ്ന വിഡിയോ ചിത്രീകരിച്ച ശേഷം മൂന്നു വര്‍ഷമായി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയാണെന്നാണ് യുവതിയുടെ ആരോപണം. ഇയാളുടെ ചെയ്തികളില്‍ മനം മടുത്ത് സഹായത്തിനായി പൊലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സതീശ് ശര്‍മയില്‍നിന്നു പണം വാങ്ങിയ പൊലീസുകാര്‍ തന്റെ പരാതി മുക്കുകയായിരുന്നെന്ന് യുവതി ആരോപിക്കുന്നു.

ബിജെപി നേതാവിന്റെ പ്രവൃത്തിയിലും പൊലീസുകാരുടെ നിസ്സംഗതയിലും പ്രതിഷേധിച്ച് തനിക്ക് ഇതേ ചെയ്യാനുള്ളൂ എന്നു പറഞ്ഞുകൊണ്ടാണ് യുവതി വാര്‍ത്താ സമ്മേളനത്തില്‍ പരസ്യമായി തല മുണ്ഡനം ചെയ്തത്. ദലിത് വിഭാഗത്തില്‍നിന്നുള്ളയാള്‍ ആയതുകൊണ്ടാണ് തനിക്ക് ഇത്തരത്തില്‍ ദുരനുഭവമുണ്ടായതെന്ന് അവര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍