India

ബിജെപി പ്രവര്‍ത്തകന് നേരെ നോക്കിയാല്‍ കണ്ണുചൂഴ്‌ന്നെടുക്കും, ആ വിരല്‍ അവിടെ കാണില്ല; ഭീഷണി മുഴക്കി കേന്ദ്രമന്ത്രി 

ബിജെപിയെ വിമര്‍ശിക്കുന്നവരെ നാലുമണിക്കൂറിനുളളില്‍ ശരിയാക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഭീഷണി

Author : സമകാലിക മലയാളം ഡെസ്ക്

ഗാസിപൂര്‍: ബിജെപിയെ വിമര്‍ശിക്കുന്നവരെ നാലുമണിക്കൂറിനുളളില്‍ ശരിയാക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഭീഷണി. ഉത്തര്‍പ്രദേശ് ഗാസിപൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ മനോജ് സിന്‍ഹ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ്  ഭീഷണി മുഴക്കിയത്.ക്യാമറയില്‍ പതിഞ്ഞ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

'ബിജെപി പ്രവര്‍ത്തകന് നേരെ വിരല്‍ ഉയര്‍ത്തിയാല്‍, ഞാന്‍ ഉറപ്പുനല്‍കുന്നു, നാലുമണിക്കൂറിനുളളില്‍ ആ വിരല്‍ അവിടെ കാണില്ല.' മനോജ് സിന്‍ഹയുടെ വാക്കുകളെ മുദ്രാവാക്യങ്ങളോടെയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. 

'അഴിമതിയും അവിഹിത സമ്പാദ്യവും കുഴിച്ചുമൂടാന്‍ ബിജെപി പ്രവര്‍ത്തകര്‍ തയ്യാറാണ്. ആര്‍ക്കും ബിജെപിയുടെ കണ്ണുകളില്‍ നോക്കാന്‍ പോലുമുളള ധൈര്യമില്ല.അങ്ങനെ ചെയ്താല്‍. ബാക്കി കാര്യം മറ്റുളളവര്‍ നോക്കിക്കൊളളും. ആ കണ്ണുകളും സുരക്ഷിതമല്ല'- മനോജ് സിന്‍ഹ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT