India

ബിജെപി യുവനേതാവ് പീഡിപ്പിച്ചു; ആരോപണവുമായി മോഡല്‍

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ചയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: തെലങ്കാനയില്‍ കൂട്ടബലാത്സംഗത്തിന് ശേഷം ക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ച ബിജെപി യുവനേതാവിനെതിരെ ലൈംഗികാരാപോണവുമായി മോഡലായ യുവതി രംഗത്ത്.ഹൈദരബാദിലെ യുവനേതാവും ഭാരതീയ ജനതാ യുവമോര്‍ച്ചാ നേതാവുമായ ആശിഷ് ഗൗഡിനെതിരെയാണ് ആരോപണം. മുന്‍ എംഎല്‍എ നന്ദേശ്വര്‍ ഗൗഡിന്റെ മകനാണ് ആരോപണവിധേയന്‍.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ചയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഹൈദരബാദിലെ ഒരു പബ്ബില്‍ വെച്ചാണ് മോഡലിനെ ഉപദ്രവിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ഈ സമയത്ത് യുവനേതാവിനൊപ്പം രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്ത് വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് പിന്നാലെ ക്രൂരമായി കൊല്ലപ്പെട്ടത്. ഈ സംഭവത്തില്‍ രാജ്യമാകെ വ്യാപക പ്രതിഷേധം അലയടിക്കുകയാണ്. അതിന് പിന്നാലെയാണ് ബിജെപി യുവനേതാവിന്റെ പീഡനം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കളിച്ചുകൊണ്ടിരിക്കുമ്പോൾ സൂര്യാതപമേറ്റു; ആലപ്പുഴയിൽ എട്ടു വയസുകാരൻ ആശുപത്രിയിൽ

വിവാഹേതര ബന്ധം എതിർത്തു, ഭാര്യയെ പേപ്പര്‍ കട്ടറിന് കഴുത്തറുത്ത് കൊന്നു; വാവിട്ട് നിലവിളിച്ച് 'ഓവര്‍ ആക്ടിങ്'; ഒടുവില്‍ ട്വിസ്റ്റ്

ഹജ്ജ് തീര്‍ഥാടനം; അധിക ടിക്കറ്റ് നിരക്കായ 10,000 രൂപ കേന്ദ്രം ഏറ്റെടുക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് ലീഗ്

അധികം മെനക്കെടാതെ കുടവയറു കുറയ്ക്കാൻ ഇ‍ഞ്ചി കൊണ്ടൊരു സിംപിൾ മാജിക്

SCROLL FOR NEXT