India

ബിജെപിക്ക് വോട്ട് ചെയ്ത് വഗേല; തോല്‍ക്കുന്ന സ്ഥാനാര്‍ത്ഥിക്ക് എന്തിന് വോട്ട്

കോണ്‍ഗ്രസ് പക്ഷത്ത് നിന്ന് എന്‍സിപി കാലുമാറി കഴിഞ്ഞ ദിവസം ബിജെപിക്ക് വോട്ടുചെയ്യുമെന്ന് പറഞ്ഞിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്‌: രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യാതെ ബിജെപിക്ക് വോട്ട് ചെയ്ത് മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ശങ്കര്‍ സിംഗ് വഗേല. തോല്‍ക്കുന്ന സ്ഥാനാര്‍ത്ഥിക്കെന്തിന് വോട്ടുചെയ്യണമെന്ന്  വഗേല ചോദിച്ചു. അഹമ്മദ് പട്ടേലിന് വോട്ട് ചെയ്യുമെന്ന് ആദ്യം പറഞ്ഞ വഗേല പിന്നീട് ആര്‍ക്ക് വോട്ട് ചെയ്യുമെന്ന് പറയാനാകില്ലായെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ജയിക്കാനുള്ള എംഎല്‍എമാര്‍ കൂടെയുണ്ടെന്ന് അഹമ്മദ് പട്ടേല്‍ പ്രതികരിച്ചു. 

കോണ്‍ഗ്രസ് പക്ഷത്ത് നിന്ന് എന്‍സിപി കാലുമാറി കഴിഞ്ഞ ദിവസം ബിജെപിക്ക് വോട്ടുചെയ്യുമെന്ന് പറഞ്ഞിരുന്നു. ജെഡിയുവിന്റെ വോട്ടും ബിജെപിക്കാണ് ലഭിക്കുക. 

ജയിക്കാന്‍ വേണ്ടത് 45 വോട്ടുകളാണ്. നിലവില്‍ കോണ്‍ഗ്രസിന് 44 എംഎല്‍എമാരുടെ വോട്ടുകളാണ് ഉള്ളത്. ബിജെപിയുടെ ചാക്കിട്ടുപിടുത്തം ഒഴിവാക്കാന്‍ കോണ്‍ഗ്രസ് ഈ എംഎല്‍എമാരെ ബെംഗളൂരുവിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു. ഇന്നലെയാണ് ഇവരെ തിരിച്ച് ഗുജറാത്തിലെത്തിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി