India

ബിജെപിയുടെ 25 വര്‍ഷത്തെ വിജയക്കുതിപ്പിന് തടയിട്ടു ; പരീക്കറുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയം

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അതനാസിയോ മന്‍സെറാട്ടേ 1758 വോട്ടുകള്‍ക്കാണ് വിജയിച്ചത്

സമകാലിക മലയാളം ഡെസ്ക്

പനാജി : അന്തരിച്ച മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മണ്ഡലത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. 25 വര്‍ഷമായി ബിജെപി വിജയക്കുതിപ്പ് നടത്തിയിരുന്ന പനാജിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അതനാസിയോ മന്‍സെറാട്ടേ 1758 വോട്ടുകള്‍ക്കാണ് വിജയിച്ചത്. 

പനാജി സീറ്റ് നിലനിര്‍ത്തുന്നതിനായി മുതിര്‍ന്ന നേതാവ് സിദ്ധാര്‍ത്ഥ് കുന്‍കാലിയേന്‍കറെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിപ്പിച്ചത്. എഎപിക്കു വേണ്ടി വാല്‍മീകി നായികും, ഗോവ സുരക്ഷാ മഞ്ചിന്റെ സുഭാഷ് വെലിന്‍കറും മല്‍സരരംഗത്തുണ്ടായിരുന്നു. 

ആകെ പോള്‍ ചെയ്ത വോട്ടില്‍ മന്‍സെറാട്ടേ 8,748 വോട്ടുകള്‍ നേടിയപ്പോള്‍, കുന്‍കാലിയേക്കര്‍ക്ക് 6,990 വോട്ടുകളാണ് ലഭിച്ചത്. മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറുടെ നിര്യാണത്തെ തുടര്‍ന്നാണ് പനാജിയില്‍ ഉഫതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 

1994 മുതല്‍ പരീക്കറാണ് പനാജി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. 2014 വരെ പരീക്കറെ പനാജി കൈവിട്ടില്ല. മോദി സര്‍ക്കാരില്‍ കേന്ദ്ര പ്രതിരോധ മന്ത്രിയായതോടെ, കുന്‍കലിയേക്കര്‍ പനാജി സീറ്റ് നിലനിര്‍ത്തി. പനാജി സീറ്റില്‍ പരീക്കറുടെ മകനെയും പരിഗണിച്ചിരുന്നെങ്കിലും, പരീക്കറുടെ പ്രധാന അനുയായിയായ കുന്‍കലിയേക്കറെ മല്‍സരിപ്പിക്കാന്‍ ബിജെപി നേതൃത്വം തീരുമാനിക്കുകയായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ വഴങ്ങി ഹൈക്കമാന്‍ഡ്, ഇടപെട്ട് ചെന്നിത്തലയും ആന്റണിയും; കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിച്ചേക്കും

9000mAh ബാറ്ററി, എഐ അധിഷ്ഠിത കാമറ; പോക്കോ എക്‌സ്8 പ്രോ സീരീസ് വിപണിയില്‍

'കുറച്ചു നാളത്തേക്ക് പിടിച്ചാൽ കിട്ടില്ല, അദ്ദേഹത്തിന്റെ സിനിമയിൽ കാമിയോ ചെയ്യണമെന്നുണ്ട്'; ഇഷ്ട സംവിധായകനെ കുറിച്ച് ലെജൻഡ് ശരവണൻ

'മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും, കോണ്‍ഗ്രസ് നിലപാട് ചരിത്രത്തിലെ രജതരേഖ': ജി സുധാകരന്‍

ഡക്ക് ആവാതെ നോക്കാനാവും, ബിജെപിക്ക് കിട്ടുക രണ്ടോ മൂന്നോ സീറ്റ്: തരൂര്‍

SCROLL FOR NEXT