India

ബിജെപിയുടെ അടിസ്ഥാനം നുണ; അമിത് ഷായുടെ മകന്റെ അഴിമതിയില്‍ മോദിക്ക് മൗനം: രാഹുല്‍ ഗാന്ധി

ടുജി സ്‌പെക്ട്രം വിതരണത്തില്‍ അഴിമതി നടന്നുവെന്ന ആരോപണം മുഴുവന്‍ നുണയാണെന്ന് കോടതി വിധിയോടെ തെളിഞ്ഞെന്നും രാഹുല്‍ ഗാന്ധി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ബിജെപിയുടെ അടിസ്ഥാനം നുണയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ടുജി സ്‌പെക്ട്രം വിതരണത്തില്‍ അഴിമതി നടന്നുവെന്ന ആരോപണം മുഴുവന്‍ നുണയാണെന്ന് കോടതി വിധിയോടെ തെളിഞ്ഞെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. അമിത് ഷായുടെ മകന്റെ അഴിമതിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം അവലംബിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ഗുജറാത്തില്‍ മോദിക്ക് ഒരു മോഡലും ഉണ്ടാക്കാനായില്ല. ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുന്നതാണ് ഗുജറാത്തില്‍ കാണാനായത്. റഫാല്‍ യുദ്ധവിമാന ഇടപാടുകളെ കുറിച്ച് താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറഞ്ഞിട്ടില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിനു ശേഷം രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനായ ശേഷമുള്ള ആദ്യ പ്രവര്‍ത്തകസമിതിയാണിത്. അധ്യക്ഷ സ്ഥാനമൊഴിഞ്ഞ സോണിയ ഗാന്ധിയും യോഗത്തിനെത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം