India

ബിജെപിയുടെ വൃത്തിക്കെട്ട രാഷ്ട്രീയം ത്രിപുരയില്‍ ചെലവാകില്ലെന്ന് വൃന്ദാ കാരാട്ട് 

ത്രിപുരയില്‍ ബിജെപി വൃത്തിക്കെട്ട തന്ത്രമാണ് പയറ്റുന്നതെന്ന് സിപിഎം .

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ത്രിപുരയില്‍ ബിജെപി വൃത്തിക്കെട്ട തന്ത്രമാണ് പയറ്റുന്നതെന്ന് സിപിഎം . ത്രിപുരയിലെ ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് കുറ്റപ്പെടുത്തി.  തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ത്രിപുരയില്‍ സംസ്ഥാനത്തിന് വെളിയില്‍ നിന്നും സൂക്ഷ്മ നിരീക്ഷകരെയും അര്‍ധ സൈനിക വിഭാഗങ്ങളെയും വിന്യസിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ബിജെപി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സിപിഎമ്മിന്റെ പ്രതികരണം. വടക്കുകിഴക്കന്‍ സംസ്ഥാനമായ ത്രിപുരയില്‍ ഭീതിയുടെ അന്തരീക്ഷം നിലനില്‍ക്കുന്നുവെന്ന് ആരോപിച്ചാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

സമാധാനത്തിന്റെയും സൗഹാര്‍ദത്തിന്റെയും അന്തരീക്ഷമാണ് ഒരു കാലത്ത് വംശീയ സംഘര്‍ഷം നിലനിന്നിരുന്ന ത്രിപുരയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത്.  സാമൂഹ്യ വികസനരംഗങ്ങളില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ അപേക്ഷിച്ച് ത്രിപുര ബഹുദൂരം മുന്നിലാണ്. ക്രുപ്രചരണങ്ങളും, നുണപ്രചാരണങ്ങളുമാണ് ബിജെപി നേതാക്കള്‍ ത്രിപുര സര്‍ക്കാരിന് എതിരെ ആയുധമാക്കുന്നത്.എന്നാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഇതിന് തിരിച്ചടി കിട്ടുമെന്ന്് വൃന്ദാ കാരാട്ട് പറഞ്ഞു. ഈ ആരോപണങ്ങളെയെല്ലാം അതിജീവിച്ച് ഇടതുപക്ഷം ശക്തമായ നിലയില്‍ അധികാരത്തില്‍ എത്തുമെന്നും വൃന്ദാ കാരാട്ട് പ്രത്യാശ പ്രകടിപ്പിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT