India

ബിജെപിയെ താഴെയിറക്കാതെ മാല അണിയില്ലെന്ന് ശപഥവുമായി ജോതിരാദിത്യ സിന്ധ്യ

മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിന് അധികാരം നഷ്ടപ്പെടുന്നതുവരെ ഒരു മാലയും താന്‍ അണിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യയുടെ ശപഥം

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിന് അധികാരം നഷ്ടപ്പെടുന്നതുവരെ ഒരു മാലയും താന്‍ അണിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യയുടെ ശപഥം.ശിവരാജ്‌സിങ് ചൗഹാന്‍ സര്‍ക്കാര്‍ കര്‍ഷ വിരുദ്ധമാണ്. കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്താന്‍ വരെ ബിജെപി സര്‍ക്കാര്‍ മുതിര്‍ന്നു. അതിനാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും പുറത്താകുന്നതുവരെ താന്‍ മാല അണിയില്ലെന്ന് ശപഥം ചെയ്യുന്നതായി ജോതിരാദിത്യ സിന്ധ്യ പ്രഖ്യാപിച്ചു. മംഗോളി മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ജനങ്ങളെ സേവിക്കുന്ന പുരോഹിതനാണ് താന്‍ എന്നാണ് ശിവ് രാജ് സിങ് ചൗഹാന്‍ പറയുന്നത്. എന്നാല്‍ ഈ ദിവസങ്ങളില്‍  ശിവരാജ് സിങ് ചൗഹാന്‍ ദൈവത്തെ കല്‍തുറങ്കലില്‍ അടച്ചതായി ജോതിരാദിത്യ സിന്ധ്യ വിമര്‍ശിച്ചു. മോഹനവാഗ്ദാനങ്ങള്‍ നല്‍കുന്നതാണ് ശിവരാജ് സിങ് ചൗഹാന്റെ രീതി. അങ്ങനെ ചെയ്യുന്ന ആളോട് ചന്ദ്രനെ പിടിച്ചുതരാന്‍  പരിഹാസരൂപേണ ജോതിരാദിത്യ സിന്ധ്യ ജനങ്ങോട് ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം; വനിതാ മാധ്യമപ്രവര്‍ത്തകയെ പ്രതിയാക്കിയത് മതമൗലികവാദികള്‍ക്ക് മുന്നിലെ മുട്ടുകുത്തല്‍'

സൈബർ തട്ടിപ്പുകാരെ കുടുക്കാൻ സൈബർ ഹണ്ട് 4.0യുമായി പൊലീസ്; പാലക്കാട് 26 പേർ അറസ്റ്റിൽ

അവിഹിതബന്ധം ഭാര്യയെ അറിയിച്ചതിന്റെ വൈരാഗ്യം; സുഹൃത്തിനെ കെട്ടിടത്തില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി, അറസ്റ്റ്

'മുഹമ്മദ് റിയാസും വീണയും ഹാജരാകണം'; നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്ന പരാതിയില്‍ കോടതി ഉത്തരവ്

'മൃതദേഹം അടക്കം ചെയ്ത കളം നേരത്തെ മൂടി'; പയ്യാമ്പലം ശ്മശാനത്തില്‍ സംഘര്‍ഷം, ജീവനക്കാരന് മര്‍ദ്ദനം