India

ബിഹാറില്‍ അടുത്തമാസം ആറുവരെ ലോക്ക്ഡൗണ്‍ നീട്ടി ; സംസ്ഥാനത്ത് ഒന്നര മാസം കൊണ്ട് ഒരുലക്ഷം രോഗബാധിതര്‍

അടുത്തമാസം ആറുവരെ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി ബിഹാര്‍ ആഭ്യന്തര വകുപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

പാട്‌ന :  ബീഹാറില്‍ ലോക്ക്ഡൗണ്‍ സെപ്റ്റംബര്‍ ആറുവരെ നീട്ടി. കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്താണ് നടപടി. അടുത്തമാസം ആറുവരെ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി ബിഹാര്‍ ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. 

ഉത്തരവ് പ്രകാരം സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രമേ പാടുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും അടഞ്ഞു തന്നെ കിടക്കും. ബഫര്‍, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കര്‍ക്കശമാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 

ശനിയാഴ്ചയോടെ ഒരു ലക്ഷം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന എട്ടാമത്തെ സംസ്ഥാനമായി ബീഹാര്‍ മാറി. ഒന്നര മാസം കൊണ്ടാണ് ബീഹാറില്‍ രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചത്. 

മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നിവയാണ് ഒരുലക്ഷത്തിലേറെ കോവിഡ് ബാധിതരുള്ള സംസ്ഥാനങ്ങള്‍. ജൂലൈ ഒന്നിന് ബീഹാറില്‍ 1000 കോവിഡ് രോഗികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT