India

ബിഹാറില്‍ ആറു മണ്ഡലങ്ങളില്‍ സിപിഐ ; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

സംസ്ഥാനത്തെ പാര്‍ട്ടിയുടെ ശക്തി അനുസരിച്ച് ലഭിച്ചിരിക്കുന്ന സീറ്റ് വളരെ കുറവാണ്

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന : ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ ഭാഗമായി മല്‍സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബാക്രി, തേംഗ്ര, ബച്ച്‌വാര, ഹാര്‍ലഖി, ജാന്‍ജാര്‍പൂര്‍, രൂപോലി എന്നീ ആറു മണ്ഡലങ്ങളിലാണ് സിപിഐ മല്‍സരിക്കുന്നത്. 

മധുബനി ജില്ലയിലെ ഹാര്‍ലഖി മണ്ഡലത്തില്‍ നിന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും രണ്ടു തവണ എംഎല്‍എയുമായ രാം നരേഷ് പാണ്ഡേ മല്‍സരിക്കും. മുമ്പ് മൂന്നു തവണ വിജയിച്ച അവധേഷ് കുമാര്‍ റായി ആണ് ബച്ച്‌വാരയില്‍ നിന്നും ജനവിധി തേടുന്നത്. 

തേംഗ്രയില്‍ രാം രത്തന്‍ സിങും, ബാക്രിയില്‍ സൂര്യകാന്ത് പാസ്വാനും മല്‍സരിക്കും. പുര്‍നിയ ജില്ലാ സെക്രട്ടറി വികാസ് ചന്ദ്ര മണ്ഡല്‍ ആണ് രുപോലിയില്‍ മല്‍സരിക്കുക. രാം നാരായണ്‍ യാദവ് ജാന്‍ജാര്‍പൂരില്‍ മല്‍സരിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡേ അറിയിച്ചു. 

സംസ്ഥാനത്തെ പാര്‍ട്ടിയുടെ ശക്തി അനുസരിച്ച് ലഭിച്ചിരിക്കുന്ന സീറ്റ് വളരെ കുറവാണ്. എന്നാല്‍ ബിജെപിക്കെതിരെ മതേതര വോട്ടുകള്‍ ഭിന്നിച്ചുപോകരുതെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മഹാസഖ്യത്തിന്റെ ഭാഗമായി ഇത്രയും സീറ്റുകളില്‍ മല്‍സരിക്കാന്‍ തയ്യാറായതെന്നും പാണ്ഡേ പറഞ്ഞു. 

സംസ്ഥാനത്ത് സിപിഎമ്മും മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നാലിടത്താണ് സിപിഎം മല്‍സരിക്കുന്നത്. മഹാസഖ്യത്തിലുണ്ടാക്കിയ ധാരണ അനുസരിച്ച് ആര്‍ജെഡി 144 സീറ്റിലും കോണ്‍ഗ്രസ് 70 സീറ്റിലും മല്‍സരിക്കും. ഇടതു പാര്‍ട്ടികള്‍ക്ക് 29 സീറ്റുകളാണ് നല്‍കിയത്.  സിപിഐ (എംഎല്‍) ന് 19 സീറ്റ്, സിപിഐക്ക് ആറു സീറ്റ്, സിപിഎമ്മിന് നാലു സീറ്റ് എന്നിങ്ങനെയാകും ലഭിക്കുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം