India

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്: ജെഡിയുവിന് 122, ബിജെപിക്ക്‌ 121; സീറ്റ് ധാരണയായി

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയും- ബിജെപി സീറ്റ് ധാരണയായി

സമകാലിക മലയാളം ഡെസ്ക്

പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയു- ബിജെപി സീറ്റ് ധാരണയായി. ധാരണയനുസരിച്ച് ആകെയുള്ള 243 സീറ്റുകളിൽ  ജെഡിയു 122 ഇടത്തും ബിജെപി 121 ഇടത്ത് ബിജെപിയും മത്സരിക്കും. 

ജീതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച ജെഡിയുവിന്​ നൽകുന്ന സീറ്റുകളിൽ നിന്നാകും മത്സരിക്കുക​. റാം വിലാസ് പസ്വാന്റെ ലോക് ജനശക്തി പാർട്ടിക്കുള്ള (എൽജെപി) സീറ്റുകൾ ബിജെപിയുടെ അക്കൗണ്ടിൽ നിന്നാകും നൽകുക.

എന്നാൽ ഇരുപാർട്ടികൾക്കും എത്ര സീറ്റ്​ വീതം നൽകണമെന്ന കാര്യത്തിൽ ധാരണയായിട്ടില്ല. നേരത്തെ സീറ്റ്​ വിഭജനം സംബന്ധിച്ച്​ എൽ.ജെ.പി നേതാവ് ചിരാഗ് പസ്വാനും നിതീഷ് കുമാറും തമ്മിൽ നേരിട്ട്​ ഏറ്റുമുട്ടിയിരുന്നു. ബി.ജെ.പി ബന്ധം നിലനിർത്തിക്കൊണ്ട്​ ഒറ്റ്​ മത്സരിക്കുമെന്നായിരുന്നു പാസ്വാന്റെ ഭീഷണി.

മുഖ്യ പ്രതിപക്ഷമായ മഹാസഖ്യം ആർ.ജെ.ഡി നേതാവ്​ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്​ഥാനാർഥിയായി ശനിയാഴ്​ച പ്രഖ്യാപിച്ചിരുന്നു. ആര്‍.ജെ.ഡി 144 സീറ്റുകളില്‍ സീറ്റുകളില്‍ മത്സരിക്കും. കോണ്‍ഗ്രസ് 70, സി.പി.ഐ-എം.എല്‍ 19, സി.പി.ഐ-ആറ്, സി.പി.എം-നാല് എന്നിങ്ങനെയാണ് മഹാസഖ്യത്തി​ലെ മറ്റ്​ പാർട്ടികൾക്ക്​ ലഭിച്ച സീറ്റ്.

മുൻ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്​വാഹയുടെ രാഷ്​ട്രീയ ലോക്​ സമത പാർട്ടിയുമായി സഖ്യം ചേർന്നാണ്​ ബി.എസ്​.പി ബിഹാറിൽ മത്സരിക്കുന്നത്​. ഒക്ടോബർ 28, നവംബർ 3, 7 തീയതികളിൽ മുന്ന്​ ഘട്ടങ്ങളിലായാണ്​ ബിഹാറിൽ തിരഞ്ഞെടുപ്പ്. നവംബർ 10ന് ഫലം പുറത്ത്​ വിടും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

SCROLL FOR NEXT