India

ബീജാപൂരില്‍ മാവോയിസ്റ്റ് ആക്രമണം; ആറ് സൈനികര്‍ക്ക് പരിക്ക്‌ 

ഛത്തീസ്ഗഡിലെ ബീജാപൂരില്‍ കുഴിബോംബ് സ്‌ഫോടനവുമായി മാവോയിസ്റ്റുകള്‍.  രാവിലെ പട്രോളിങിനിറങ്ങിയ ബിഎസ്എഫ് ജവാന്‍മാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ ആറുപേരെയും ബീജാപൂരിലെ ആശുപത്രിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബീജാപൂരില്‍ മാവോയിസ്റ്റുകള്‍ നടത്തിയ കുഴിബോംബ് സ്‌ഫോടനത്തില്‍ ആറ് സൈനികര്‍ക്ക് പരിക്കേറ്റു.   രാവിലെ പട്രോളിങിനിറങ്ങിയ ബിഎസ്എഫ് ജവാന്‍മാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ ആറുപേരെയും ബീജാപൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

 ഒന്നാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായ മണ്ഡലമാണ് ബീജാപ്പൂര്‍. സൈനിക വാഹനത്തിന് നേരെ ബോംബേറ് നടത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 


തിങ്കളാഴ്ച  മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് കമാന്‍ഡോകള്‍ക്ക് പരിക്കേറ്റിരുന്നു. ഈ മാസം 20 നാണ് ഛത്തീസ് ഗഡിലെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11 നാണ് വോട്ടെണ്ണല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വേനലിൽ പാൽ കേടാകാതിരിക്കാൻ ഇവ ശ്രദ്ധിക്കാം

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

SCROLL FOR NEXT