India

ബീഫ് നിരോധിക്കില്ലെന്ന് ബിജെപി

ബീഫ് നിരോധനമോ നിയന്ത്രണമോ പോലുള്ള ഒരു നയവും ബിജെപിക്കില്ല. മെയ് 23ന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിജ്ഞാപനം കാലകളെ കൂട്ടത്തോടെ കടത്തുന്നത് നിയന്ത്രിക്കാന്‍ മാത്രമായിരുന്നെന്നും ബിജെപി നേതാക്കള്‍

Author : സമകാലിക മലയാളം ഡെസ്ക്

ഷില്ലോംഗ്: മേഘാലയത്തില്‍ ബീഫ് നിരോധിക്കില്ലെന്ന് ബിജെപി. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. ഇതിലൂടെ അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നതെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി.

ബീഫ് നിരോധനമോ നിയന്ത്രണമോ പോലുള്ള ഒരു നയവും ബിജെപിക്കില്ല. മെയ് 23ന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിജ്ഞാപനം കാലകളെ കൂട്ടത്തോടെ കടത്തുന്നത് നിയന്ത്രിക്കാന്‍ മാത്രമായിരുന്നെന്നും സംസ്ഥാന ബി്‌ജെപി അധ്യക്ഷന്‍ വ്യക്തമാക്കി

ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായി സംസ്ഥാനത്ത് അടുത്തവര്‍ഷമാണ് നിയമസഭാ തെരഞ്ഞടുപ്പ്. ബീഫ് നിരോധനത്തിനെതിരെ മേഘാലയവും രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ബിജെപിയിലെ പല പ്രമുഖരും പാര്‍ട്ടി വിട്ടിരുന്നു. പിഎ സാങ്മ ഉള്‍പ്പടെ നിരവധി മുതിര്‍ന്ന നേതാക്കളും ബീഫ്  നിരോധനത്തിനെതിരെ രംഗത്തെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

ഭംഗിയില്‍ വീഴല്ലേ; ജീവന് പോലും ഭീഷണിയാകും ഈ ചെടികൾ

വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടി യാത്രക്കാരന്‍; ഞെട്ടല്‍, അന്വേഷണം

കത്തുന്ന വെയിൽ.., സൂര്യഘാതത്തെ മാത്രം ഭയന്നാൽ പോരാ!

'ഞാൻ ഇതിനോടകം തന്നെ ഈ ലോകം വിട്ടുപോയി, എനിക്ക് മരണത്തെ പേടിയില്ല'; ചർച്ചയായി ദിൽജിത് ദോസാഞ്ജിന്റെ വാക്കുകൾ

SCROLL FOR NEXT