India

 ബീഹാറില്‍ ബസ് മറിഞ്ഞ് തീപിടിച്ച് 27 പേര്‍ മരിച്ചു 

ബസിനു മുന്നിൽപ്പെട്ട ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നെന്നാണ് സൂചന

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ ബസ് മറിഞ്ഞ് തീപിടിച്ച് 27 പേർ മരിച്ചു. വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍  വൈകീട്ടോടെയാണ് അപകടം. 32 യാത്രക്കാരാണ് അപകടത്തില്‍പ്പെട്ട ബസിലുണ്ടായിരുന്നത്. ബസിനു മുന്നിൽപ്പെട്ട ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നെന്നാണ് സൂചന. കനത്ത മഴയും അപകടത്തിനു കാരണമായി.

അപകടത്തിൽ നിരവധി പേർക്കു പരുക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ബിഹാറിലെ മുസാഫർപുറിൽനിന്ന് ന്യൂഡൽഹിയിലേക്കു പോയ സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത 28ൽ ബെൽവ മേഖലയിൽവച്ചായിരുന്നു സംഭവം. ബസ് അപകടത്തിൽപ്പെട്ട ഉടനെ തീപിടിച്ചത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT