പ്രതീകാത്മക ചിത്രം 
India

ബുധനാഴ്ചകളില്‍ 'ദൈവമായി മാറും'; ബലി നല്‍കാനായി 24കാരനെ അമ്മ കോടാലികൊണ്ട് വെട്ടിക്കൊന്നു

ബുധനാഴ്ചകളില്‍ താന്‍ ദൈവമായി മാറുമെന്നും കൊല നടത്തിയ ദിവസവും അതാണ് സംഭവിച്ചതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. 

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ 24കാരനെ അമ്മ വെട്ടിക്കൊലപ്പെടുത്തി. താന്‍ ദൈവമാണെന്ന് തോന്നിയതിനാലാണ് മകനെ കോടാലികൊണ്ട് വെട്ടിക്കൊന്നതെന്ന് അറസ്റ്റിലായ സുനിയബായി ലോധി പൊലീസിനോട് പറഞ്ഞു. 

കോഹ്നി ജില്ലയിലെ ഗ്രാമത്തില്‍ ബുധനാഴ്ച വെളുപ്പിന് 4.30ഓടെയായിരുന്നു സംഭവം നടന്നത്. ബുധനാഴ്ചകളില്‍ താന്‍ ദൈവമായി മാറുമെന്നും കൊല നടത്തിയ ദിവസവും അതാണ് സംഭവിച്ചതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. 

കൊല നടത്തിയ ശേഷം, വീട്ടില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനോട് താന്‍ മകനെ ബലിനല്‍കിയെന്ന് ലോധി പറഞ്ഞതായി പ്രദേശവാശികള്‍ പറയുന്നു. സംഭവംത്തിന് ശേഷം ഗ്രാമത്തില്‍ ഭയാനകമായ അന്തരീക്ഷം നിലനില്‍ക്കുന്നത് കണക്കിലെടുത്ത് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു