India

ബുര്‍ഖ ധരിച്ച് ബിജെപിക്കായി കളളവോട്ട്: ആരോപണവുമായി ഡാനിഷ് അലി 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി ബുര്‍ഖ ധരിച്ച് കളളവോട്ട് ചെയ്യുന്നതായി ബിഎസ്പിയുടെ ആരോപണം

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി ബുര്‍ഖ ധരിച്ച് കളളവോട്ട് ചെയ്യുന്നതായി ബിഎസ്പിയുടെ ആരോപണം. ഉത്തര്‍പ്രദേശിലെ അംറോഹ ലോക്‌സഭ മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായ കുന്‍വാര്‍ ഡാനിഷ് അലിയാണ് ബിജെപിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മണ്ഡലത്തില്‍ തോല്‍ക്കുമെന്ന ഭയമാണ് ബിജെപിയെ അധാര്‍മ്മിക പ്രവൃത്തി ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്ന് ഡാനിഷ് അലി ആരോപിച്ചു.

അതേസമയം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കുന്‍വാര്‍ സിങ് തന്‍വാറും അതേനാണയത്തില്‍ തിരിച്ചടിച്ചിരിക്കുകയാണ്. ജനവിധി അനുകൂലമാകാന്‍ എസ്പി-ബിഎസ്പി സഖ്യം ബുര്‍ഖ ധരിപ്പിച്ച് കളളവോട്ട് ചെയ്യിപ്പിക്കുകയാണെന്ന് കുന്‍വാര്‍ സിങ് തന്‍വാര്‍ ആരോപിച്ചു. വോട്ടുചെയ്യുന്നതിന് മുന്‍പ് ബുര്‍ഖ ധരിച്ചെത്തുന്ന മുസ്ലീം സ്ത്രീകളെ തിരിച്ചറിയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി എംഎല്‍എ മഹേന്ദ്ര സിങ് ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. വോട്ടര്‍മാരെ തിരിച്ചറിഞ്ഞശേഷമാണ് വോട്ടുചെയ്യാന്‍ അനുവദിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.നേരത്തെ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാനും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 4|പണയം വെച്ച ആഭരണങ്ങൾ തിരിച്ചെടുക്കും,വിവാഹം നിശ്ചയിക്കും

Weekly Rashi Phalam (May 03- May 09, 2026):ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

SCROLL FOR NEXT