India

ബുലന്ദ്ശഹറില്‍ കൊല്ലപ്പെട്ട പൊലീസുദ്യോഗസ്ഥന്‍ ഹിന്ദുപരിപാടികളോട് സഹകരിക്കാത്തയാള്‍: ഇയാളുടെ സ്ഥലം മാറ്റത്തിനായി ബിജെപി നേതാക്കാള്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്

കലാപത്തില്‍ കൊല്ലപ്പെട്ട പൊലീസുകാരനായ സുബോധ് കുമാര്‍ സിങ്ങിനെ ട്രാന്‍സ്ഫര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സെപ്റ്റംബര്‍ ഒന്നിനാണ് ബിജെപി നേതാക്കള്‍ ബുലന്ദ്ശഹര്‍ എംപി ബോല സിങ്ങിന് കത്തയച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ബുലന്ദ്ശഹര്‍ കലാപത്തിനിടെ കൊല്ലപ്പെട്ട പൊലീസുകാരനോട് പ്രാദേശിക ബിജെപി നേതാക്കള്‍ക്ക് വിരോധമുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. ഇവര്‍ മൂന്നുമാസം മുന്‍പ് പൊലീസുകാരനെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതായും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 

റിപ്പോര്‍ട്ട് പ്രകാരം കലാപത്തില്‍ കൊല്ലപ്പെട്ട പൊലീസുകാരനായ സുബോധ് കുമാര്‍ സിങ്ങിനെ ട്രാന്‍സ്ഫര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സെപ്റ്റംബര്‍ ഒന്നിനാണ് ബിജെപി നേതാക്കള്‍ ബുലന്ദ്ശഹര്‍ എംപി ബോല സിങ്ങിന് കത്തയച്ചത്. ആറ് ബിജെപി അംഗങ്ങളാണ് കത്തില്‍ ഒപ്പിട്ടത്. സുബോദ് കുമാര്‍ ഹിന്ദു മതപരിപാടികള്‍ക്ക് തടസം നില്‍ക്കുന്നെന്നും ഇടപെടല്‍ നടത്തുന്നുവെന്നും ആരോപിച്ചായിരുന്നു കത്ത്.

ഇങ്ങനെയൊരു കത്തയച്ചകാര്യം ബിജെപി ജനറല്‍ സെക്രട്ടറി സഞ്ജയ് ശ്രോടിയ സ്ഥിരീകരിച്ചിട്ടുണ്ട്. 'ഹിന്ദു മതപരിപാടികള്‍ക്ക് തടസം നില്‍ക്കുന്ന ശീലം ഈ പൊലീസ് ഓഫീസര്‍ക്ക് ഉണ്ട് ഇതുകൊണ്ട് ഹിന്ദു സമൂഹത്തില്‍ അദ്ദേഹത്തിനെതിരെ രോഷം ഉയരുന്നുണ്ട്.'- എന്നും കത്തില്‍ പറയുന്നു.

സുബോദ് കുമാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പശു മോഷണവുമായും കശാപ്പുമായും ബന്ധപ്പെട്ട കേസുകള്‍ ഗൗരവമായി കൈകാര്യം ചെയ്യുന്നില്ലെന്നും കത്തില്‍ ആരോപിച്ചിരുന്നു. അതിനാല്‍ അദ്ദേഹത്തെയും മറ്റു പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരേയും എത്രയും പെട്ടെന്ന് സ്ഥലം മാറ്റുകയും ഇവര്‍ക്കെതിരെ ഡിപ്പാര്‍ട്ടുമെന്റല്‍ നടപടികള്‍ എടുക്കുകയും വേണം എന്നായിരുന്നു രണ്ടു പാരഗ്രാഫുള്ള കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. കൂടാതെ ബിജെപിയും അദ്ദേഹവുമായി നിരവധി സംഘര്‍ഷങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് ശ്രോടിയ പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചു; അമേരിക്കയുമായുള്ള ചർച്ച മാറ്റിവെച്ച് ഇറാൻ

'ആ സിനിമകള്‍ കണ്ട് കൊതി തോന്നി, എനിക്കുമൊരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു'; ബാലനില്‍ കയ്യടി നേടി ബീന ആന്റണി