India

ബെംഗളൂരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി ആദായ നികുതി ഉദ്യോഗസ്ഥന്റെ മകന്റെ മൃതദേഹം കണ്ടെത്തി

50ലക്ഷം മോചന ദ്രവ്യം ആവശ്യപ്പെട്ട് ശരത് സംസാരിക്കുന്ന വാട്‌സ് ആപ്പ് വീഡിയോ ലഭിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു:  തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി എന്‍.ശരത്തിന്റെ മൃതദേഹമാണ് ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിലൊരാള്‍ ശരത്തിന്റെ കുടുംബവുമായി ബന്ധമുള്ളയാളാണ് എന്ന് സൂചനകള്‍ ലഭിക്കുന്നു. 

ബെംഗളൂരു-മൈസൂരു റോഡിലുള്ള രാമഹള്ളി തടാകത്തിന് സമീപത്ത് പാതി മറവുചെയ്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.കൈകള്‍ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം.

ആദായ നികുതിഉദ്യോഗസ്ഥന്‍ നിരഞ്ജന്‍ കുമാറിന്റെ മകനായ ശരത്തിനെ കാണാതായത് സെപ്റ്റംബര്‍ 12നായിരുന്നു.50ലക്ഷം മോചന ദ്രവ്യം ആവശ്യപ്പെട്ട് ശരത് സംസാരിക്കുന്ന വാട്‌സ് ആപ്പ് വീഡിയോ ലഭിച്ചിരുന്നു. സഹോദരിക്കും മാതാപിതാക്കള്‍ക്കുമായിരുന്നു സന്ദേശം ലഭിച്ചത്. പൊലീസിനെ അറിയിക്കരുതെന്നും അറിയിച്ചാല്‍ സഹോദരി ആയിരിക്കും അടുത്ത ഇര എന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.

കാണാതായ ദിവസം മാതാപിതാക്കള്‍ ശരത്തിന് ഒരു ബുള്ളറ്റ് വാങ്ങി നല്‍കിയിരുന്നു.ഇതുമായി പുറത്തുപോയ ശരത്തിനെ കാണാതാകുകയായിരുന്നു. വീഡിയോ സന്ദേശം ലഭിച്ച ശേഷമാണ് ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT