India

'ബേ വാച്ച് കണ്ടിട്ടില്ലേ? കുറച്ച് കൂടി മോഡേണാവൂ'വെന്ന് ബോംബൈ മുനിസിപ്പല്‍ കോര്‍പറേഷനോട് കോടതി

ബീച്ച് പട്രോളിങ് നിര്‍ബന്ധമാക്കണമെന്നും നിര്‍ത്തിയിട്ട വാഹനമല്ല, ബീച്ചിന്റെ ഒരു വശത്ത് നിന്നും മറ്റേ വശത്തേക്ക് കൃത്യമായി ഓടുന്ന വാഹനം വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു

സമകാലിക മലയാളം ഡെസ്ക്

 മുംബൈ: ബോംബൈ മുനിസിപ്പല്‍ കോര്‍പറേഷനോട് മോഡേണാവാന്‍ ഉപദേശിച്ച് ഹൈക്കോടതി. മുംബൈയിലെ ബീച്ചുകള്‍ ഭംഗിയായും സുരക്ഷിതമായും സൂക്ഷിക്കുന്നത് സംബന്ധിച്ച് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജിയില്‍  വാദം കേള്‍ക്കുന്നതിനിടെയായിരുന്നു ബിഎംസിക്ക് കോടതി ഉപദേശം നല്‍കിയത്. 

 വാദത്തിനിടെ മുംബൈയിലെ എല്ലാ ബീച്ചുകളിലും വൃത്തിയാക്കുന്നതിനുള്ള വാഹനവും ലൈഫ്ഗാര്‍ഡുമാരെയും നിയമിച്ചിട്ടുണ്ടെന്ന് ബിഎംസിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സാഗര്‍ പാട്ടീല്‍കോടതിയെ അറിയിച്ചു. അപ്പോഴാണ് ബേവാച്ച് ടെലിവിഷന്‍ സീരീസ് കണ്ടിട്ടുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യം എത്തിയത്. ഇല്ലെന്ന അഭിഭാഷകന്റെ മറുപടിക്ക് 'ഇങ്ങനെ പഴഞ്ചനാവാതെ മോഡേണാവൂ എന്നായിരുന്നു ജസ്റ്റിസ് ശാന്തനു കേംകാര്‍ പറഞ്ഞത്. ബീച്ച് സംരക്ഷണത്തിനായി കോര്‍പറേഷന്‍ മോഡേണാവേണ്ടത് അത്യാവശ്യമാണെന്നും പഴഞ്ചന്‍ രീതികള്‍ ഉപേക്ഷിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 

ബീച്ച് പട്രോളിങ് നിര്‍ബന്ധമാക്കണമെന്നും നിര്‍ത്തിയിട്ട വാഹനമല്ല, ബീച്ചിന്റെ ഒരു വശത്ത് നിന്നും മറ്റേ വശത്തേക്ക് കൃത്യമായി ഓടുന്ന വാഹനം വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നിര്‍ത്തിയിട്ട വാഹനങ്ങള്‍ ബീച്ചിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നത് എങ്ങനെയാണ് എന്നും കോടതി ചോദിച്ചു. ഇത്തരം വാഹനങ്ങളില്‍ അനൗണ്‍സ്‌മെന്റുകള്‍ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

ഗോവയില്‍ ഇത്തരം സംവിധാനങ്ങള്‍ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. ആളുകള്‍ വെള്ളത്തില്‍ ഇറങ്ങാനാണ് ബീച്ചിലേക്ക് വരുന്നത്, അവരെ വിലക്കി കരയ്ക്ക് നിര്‍ത്തുന്നത് ശരിയല്ല. അപകടമുണ്ടായാല്‍ രക്ഷപെടുത്തുവാനുള്ള സംവിധാനങ്ങളും കൃത്യമായ നിരീക്ഷണങ്ങളുമാണ് ബീച്ചില്‍ ഒരുക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ബീച്ചിലെത്തുന്ന ആളുകളുടെ ജീവന്‍ പ്രധാനപ്പെട്ടതാണെന്നും കോടതി കോര്‍പറേഷനോട് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT