India

ബൈക്കിലെത്തിയ സംഘം ശിവസേന നേതാവിനെ വെടിവെച്ച് കൊന്നു

പ്രതികളില്‍ നിന്നും അജയ് താക്കൂറിന് മുന്‍പും ഭീഷണികള്‍ ഉണ്ടായിട്ടുണ്ടെന്നും, പൊലീസില്‍ പരാതിപ്പെട്ടിട്ടും കാര്യമൊന്നും ഉണ്ടായില്ലെന്നും അജയ് താക്കൂറിന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.

സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്: ശിവസേനാ നേതാവിനെ ബൈക്കിലെത്തിയ സംഘം വെടിവെച്ച് കൊന്നു. പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയിലാണ് സംഭവം. ശിവസേനയുടെ യുവനേതാവായ അജയ് താക്കൂര്‍ (25) ആണ് കൊല്ലപ്പട്ടത്. വെള്ളിയാഴ്ച വൈകുന്നേരം പുരാന ശാല ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം.

ബസ് കയറാനെത്തിയ അജയ് താക്കൂറിനെ ബൈക്കിലെത്തിയ മൂന്ന് യുവാക്കള്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

'കൊലപാതകത്തിന് പിന്നില്‍ തീവ്രവാദമോ അത്തരത്തിലുള്ള മറ്റ് ലക്ഷ്യങ്ങളോ ഒന്നുമില്ല. പ്രതികള്‍ക്ക് അജയ് താക്കൂറുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ് അന്വേഷണത്തില്‍ നിലവില്‍ അറിയാന്‍ കഴിഞ്ഞത്,'- മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സ്വര്‍ന്ദീപ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

പ്രതികളില്‍ നിന്നും അജയ് താക്കൂറിന് മുന്‍പും ഭീഷണികള്‍ ഉണ്ടായിട്ടുണ്ടെന്നും, പൊലീസില്‍ പരാതിപ്പെട്ടിട്ടും കാര്യമൊന്നും ഉണ്ടായില്ലെന്നും അജയ് താക്കൂറിന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT