India

ബൈക്ക് ടാക്‌സികള്‍ നിരത്തിലിറക്കി: ഓല ടാക്‌സികള്‍ക്ക് ആറ് മാസത്തേക്ക് വിലക്ക് 

കഴിഞ്ഞ ഒരു വര്‍ഷമായി ബൈക്ക് ടാക്‌സികള്‍ക്ക് കര്‍ണാടകയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കര്‍ണാടകയില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ ഓല ക്യാബുകള്‍ക്ക് വിലക്ക്. ആറ് മാസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. അനുമതിയില്ലാതെ ബൈക്ക് ടാക്‌സികള്‍ സര്‍വീസ് നടത്തിയതിന്റെ പേരിലാണ് ഓലയ്ക്ക് ആറ് മാസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ ഒരു വര്‍ഷമായി ബൈക്ക് ടാക്‌സികള്‍ക്ക് കര്‍ണാടകയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് ലംഘിച്ച് സര്‍വീസ് നടത്തിയതിന്റെ പേരിലാണ് നടപടിയെടുത്തത്. കൂടാതെ, ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത വകുപ്പ് കത്ത് നല്‍കിയിട്ടും ഓല മറുപടി നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

ഏറെ ദൂരം കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം എന്നതാണ് ഓല ടാക്‌സികളുടെ പ്രത്യേകത. ഈ ബൈക്ക് ടാക്‌സികള്‍ നിയമവിരുദ്ധമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് വാദിക്കുന്നു. മൈസൂരുവില്‍ നേരത്തേ ഓല ബൈക്ക് ടാക്‌സികള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു, അതിൻറെ തെളിവാണ് ഈ കാണുന്നതെല്ലാം': ചിനൂസ് ചിലങ്ക

ദാസിന്റെയും ചന്ദ്രയുടെയും പ്രതികാരം കലക്കി; ലോകേഷിന്റെ 'ഡിസി' 100 കോടി ക്ലബ്ബിൽ

'ബോഡി ഷെയ്മിങ് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല'; പുലിക്കളി വിവാദത്തിൽ മന്ത്രി പിസി വിഷ്ണുനാഥ്

ജീൻസു പോലെയല്ല, ഈ വസ്ത്രം കഴുകാതെ ധരിച്ചാൽ 'പണി' കിട്ടും

ആഴ്സണലിനെതിരെ ​ഹാട്രിക്ക് നേടിയ ഒരേയൊരു ടോട്ടനം താരം! ഇതിഹാസം ടെറി ഡൈസൻ അന്തരിച്ചു