India

ബൈക്ക് യാത്രക്കാര്‍ക്ക് നേരെ കുതിച്ചുച്ചാടി പുളളിപ്പുലി, അത്ഭുത രക്ഷപ്പെടല്‍; നടുക്കുന്ന വീഡിയോ

പുളളിപ്പുലിയുടെ ആക്രമണത്തില്‍ നിന്ന് ബൈക്ക് യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പുളളിപ്പുലിയുടെ ആക്രമണത്തില്‍ നിന്ന് ബൈക്ക് യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു.സുശാന്ത നന്ദ ഐഎഫ്എസാണ് ഭീതിപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

രാത്രിയിലാണ് സംഭവം. റോഡിലൂടെ രണ്ട് യാത്രക്കാരുമായി കടന്നുവരികയാണ് ബൈക്ക്. അതിനിടെ റോഡരികില്‍ കാട്ടില്‍ പതിയിരിക്കുന്ന പുളളിപ്പുലി ബൈക്ക് ലക്ഷ്യമാക്കി കുതിച്ചുപായുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്. ബൈക്കിന് അരികില്‍ എത്താറായപ്പോള്‍ പിന്നിലുളള യാത്രക്കാരനെ ലക്ഷ്യമാക്കി പുളളിപ്പുലി ചാടുന്നത് നടുക്കത്തോടെയാണ് ദൃശ്യമാകുന്നത്.

എന്നാല്‍ ശ്രമം നിഷ്ഫലമായി പുളളിപ്പുലി കാട്ടില്‍ മറയുകയാണ്. അതിനിടെ ഭയത്തോടെ പിന്നിലുളള ബൈക്ക് യാത്രക്കാരന്‍ തിരിഞ്ഞു നോക്കുന്നതും വാഹനത്തിന്റെ വേഗത കൂട്ടി ഓടിച്ചുപോകുന്നിടത്തുമാണ് വീഡിയോ അവസാനിക്കുന്നത്. സ്ഥലം എവിടെയാണെന്ന് വ്യക്തമല്ല. നിമിഷനേരം കൊണ്ട് ആയിരങ്ങളാണ് ഈ ദൃശ്യങ്ങള്‍ കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത