India

ബ്രാഹ്മണന്‍ കഴിച്ച ഇലയില്‍ ഇനി കിടന്ന് ഉരുളേണ്ട; 'മഡേ സ്‌നാന' നിര്‍ത്തലാക്കി

ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടത്തി വന്നിരുന്ന മഡേ സ്‌നാന , എഡേ സ്‌നാന എന്നീ 'ദുരാചാരങ്ങള്‍'ക്ക് അവസാനമായി. സിപിഎമ്മിന്റെയും ദളിത് സംഘടനകളുടെയും നേതൃത്വത്തില്‍ ഈ ആചാരങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവ

Author : സമകാലിക മലയാളം ഡെസ്ക്

 ഉഡുപ്പി: ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടത്തി വന്നിരുന്ന മഡേ സ്‌നാന , എഡേ സ്‌നാന എന്നീ 'ദുരാചാരങ്ങള്‍'ക്ക് അവസാനമായി. സിപിഎമ്മിന്റെയും ദളിത് സംഘടനകളുടെയും നേതൃത്വത്തില്‍ ഈ ആചാരങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സമരം നടത്തി വന്നിരുന്നു.

ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച ഇലയില്‍ താഴ്ന്നജാതിക്കാരായ ആളുകള്‍ കിടന്ന് ഉരുളുന്ന ആചാരമാണ് മഡേ സ്‌നാന എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. എംഎ ബേബിയുള്‍പ്പടെയുള്ള സിപിഎം നേതാക്കള്‍ ഇത്തരം മനുഷ്യ വിരുദ്ധമായ ആചാരങ്ങള്‍ അവസാനിപ്പിക്കണമെന്ന്  ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയിരുന്നു. 


2012 ല്‍ സിപിഎം പ്രവര്‍ത്തകര്‍ ഉഡുപ്പിയിലേക്ക് നടത്തിയ പ്രതിഷേധ പദയാത്രയ്ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ഈ നടപടി വിവാദമാവുകയും ചെയ്തിരുന്നു. പര്യായ പലിമാര്‍ മഠത്തിലെ സ്വാമി വിദ്യാധീശ തീര്‍ഥയാണ് ആചാരം നിര്‍ത്തലാക്കുന്നതായി അറിയിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി