India

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ എണ്ണക്കപ്പലിലെ ഇന്ത്യക്കാര്‍ക്ക് മോചനം

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്കും മോചനം.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്കും മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ട് ഇക്കാര്യം സ്ഥിരീകരിച്ചതായി കേന്ദ്രമന്ത്രി വ്യക്തമാക്കി. ജിബ്രാള്‍ട്ടര്‍ അധികൃതര്‍ 24 ഇന്ത്യക്കാരെയും മോചിപ്പിച്ചുവെന്നും അവര്‍ക്ക് ഇനി ഇന്ത്യയിലേക്ക് മടങ്ങിയെത്താമെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറം വണ്ടൂര്‍ സ്വദേശി കെകെ അജ്മല്‍, ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍കോട് സ്വദേശി പ്രജിത്ത് എന്നിവര്‍ കപ്പലിലുണ്ടെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു. അവര്‍ അടക്കമുള്ളവരുടെ മോചനമാണ് സാധ്യമാകുന്നത്.

യൂറോപ്യന്‍ യൂണിയന്റെ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്ന് സംശയിച്ചാണ് ഇറാന്റെ സൂപ്പര്‍ ടാങ്കര്‍ ഗ്രേസ് 1 ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍നിന്ന് ബ്രിട്ടീഷ് റോയല്‍ മറീനുകള്‍ പിടിച്ചെടുത്തത്. കപ്പല്‍ വിട്ടുനല്‍കുന്നത് അമേരിക്കയുടെ എതിര്‍പ്പുമൂലം വൈകും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാരിന്റെ അറിവില്ലാതെ ഒരു ഉദ്യോഗസ്ഥനെയും ഗവര്‍ണര്‍ വിളിച്ചുവരുത്തരുത്'; വിമര്‍ശനവുമായി മുഖ്യമന്ത്രി

കെ ടെറ്റ്: പൊതുവിദ്യാഭ്യാസവകുപ്പ് സുപ്രീം കോടതിയില്‍ ക്യൂറേറ്റീവ് പെറ്റീഷന്‍ നല്‍കും

തീരമേഖലയില്‍ റെഡ് അലര്‍ട്ട്; 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

രണ്ട് മണിക്ക് തുടങ്ങേണ്ട പരിപാടിക്ക് നാല് മണിയായിട്ടും മന്ത്രി എത്തിയില്ല; വിഷ്ണുനാഥിനെ വേദിയിലിരുത്തി വിമര്‍ശിച്ച് അടൂര്‍

'മുത്തച്ഛന്‍ ബാഡ് ടച്ച് ചെയ്തു, കൊല്ലണം'; വിഴിഞ്ഞത്ത് കരമാര്‍ഗവും കണ്ടെയ്‌നര്‍; മുഹമ്മദ് അജ്മലിനും ട്രീസ ജോളിക്കും അര്‍ജുന പുരസ്‌കാരം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍