India

ബ്രേക്കപ്പാകുമോ എന്ന് പേടി; ബൈക്കില്‍ പോകുമ്പോള്‍ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് പത്തൊമ്പതുകാരി 

പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബൈക്ക് യാത്രയ്ക്കിടെ പത്തൊമ്പതുകാരിയും സുഹൃത്തും ആസിഡ് ആക്രമണത്തിന് ഇരയായ സംഭവത്തില്‍ പ്രതി യുവതിതന്നെയെന്ന് പൊലീസ്. സംഭവത്തില്‍ പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വര്‍ഷമായുള്ള പ്രണയബന്ധത്തില്‍ നിന്ന് യുവാവ് പിന്തിരായാതിരിക്കാനാണ് യുവതി ആസിഡ് ഒഴിച്ചതെന്ന് പൊലീസ് പറഞ്ഞു. 

ഇരുവര്‍ക്കും പരിക്കേറ്റിരുന്നതിനാല്‍ മറ്റാരെങ്കിലുമാണ് സംഭവത്തിന് പിന്നിലെന്നാണ് ആദ്യം കരുതിയത്. ഇരുവരും സഞ്ചരിച്ച വഴിയിലെ സിസിടിവി പരിശോധിച്ചെങ്കിലും കാര്യമായ തെളിവുകള്‍ ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് 24കാരനായ യുവാവില്‍ നിന്ന് കൂടുതല്‍ തെളിവെടുക്കുകയായിരുന്നു പൊലീസ്. മുഖത്തിന്റെ വലതുവശത്ത് 15ശതമാനം പൊള്ളലേറ്റ ഇയാള്‍ സംഭവം വിവരിച്ചതോടെയാണ് സംശയം പെണ്‍കുട്ടിയിലേക്ക് തിരിഞ്ഞത്. 

ബൈക്കില്‍ പോകുന്നതിനിടെ പെണ്‍കുട്ടി തന്നോട് ഹെല്‍മറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടതായി യുവാവ് അന്വേഷണസംഘത്തോട് പറഞ്ഞു. തനിക്ക് അസ്വസ്ഥതയുണ്ടാക്കുന്നു എന്നുപറഞ്ഞാണ് യുവതി ഹെല്‍മറ്റ് മാറ്റാന്‍ പറഞ്ഞത്. ഇതിനുശേഷം മുഖത്ത് പൊള്ളല്‍ അനുഭവപ്പെട്ടതോടെയാണ് ആരോ ആസിഡ് ഒഴിച്ചതായി യുവാവിന് തോന്നിയത്. 

പെണ്‍ക്കുട്ടിയെ ചോദ്യം ചെയ്‌തെങ്കിലും താനാണ് ആക്രമണം നടത്തിയതെന്ന് ആദ്യം സമ്മതിച്ചില്ല. പിന്നീട് ആസിഡ് വാങ്ങിയ കടയുടെ തെളിവുകള്‍ സഹിതമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. യുവാവുമായി പ്രണയത്തിലാണെന്നും ബന്ധം പിരിയാന്‍ തിരുമാനിച്ചതുകൊണ്ടാണ് ആസിഡ് ഒഴിച്ചതെന്നും യുവതി പൊലീസിനോട് പറഞ്ഞു. യുവാവ് മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാണെന്നും ഇവര്‍ സംശയിച്ചിരുന്നു. ആക്രമണം നടത്തിയത് താനാണെന്ന് തോന്നാതിരിക്കാനാണ് സ്വയം പൊള്ളലേല്‍പ്പിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുദ്ധം എണ്ണപ്പാടങ്ങളിലേക്ക്, കത്തിപ്പുകഞ്ഞ് ഗള്‍ഫ് മേഖല; വരുന്നത് വറുതിയുടെ കാലം

'എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്യുന്നത്, മാനനഷ്ടത്തിന് കേസ് കൊടുക്കും'; നിയമനടപടിയുമായി രേണു സുധി

ആരോഗ്യത്തിന് മികച്ച ഉപ്പ് ഏതാണ്?

പട്ടികയില്‍ മാറ്റം ഉണ്ടാവില്ല, പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍; സുധാകരന്റെ സ്ഥാനാര്‍ഥിത്വം തള്ളി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

'റിലീസിന് തലേന്ന് പുലർച്ചെ രണ്ടര വരെ ജോലി, ഞാൻ നിങ്ങളുടെ ഫാൻ'; ആദിത്യ ധറിനെ പ്രശംസിച്ച് കാസ്റ്റിങ് ഡയറക്ടർ

SCROLL FOR NEXT