India

ബ്ലൂവെയിലിന്റെ അവസാന ലെവല്‍ പൂര്‍ത്തിയാക്കാന്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്തി അധ്യാപകനും സഹപാഠികളും

വിദ്യാര്‍ത്ഥി മൂന്നാം നിലയിലെ ജനലിലൂടെ പുറത്തിറങ്ങുന്നതു ശ്രദ്ധയില്‍പ്പെട്ട കായികാധ്യാപകന്‍ ഫാറുഖ് കുട്ടിയെ പിന്തിരിപ്പിച്ച താഴെയിറക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: ബ്ലൂവെയില്‍ ഗെയിമിന്റെ അവസാന സ്‌റ്റേജ് പൂര്‍ത്തിയാക്കാന്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടാനൊരുങ്ങിയ വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്തി അധ്യാപകനും സഹപാഠികളും. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള ചമേലി ദേവി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ഗെയിമിന്റെ അമ്പതാം ലെവല്‍ പൂര്‍ത്തീകരിക്കാന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന ചാടാന്‍ ശ്രമിച്ചത്.

വിദ്യാര്‍ത്ഥി മൂന്നാം നിലയിലെ ജനലിലൂടെ പുറത്തിറങ്ങുന്നതു ശ്രദ്ധയില്‍പ്പെട്ട കായികാധ്യാപകന്‍ ഫാറുഖ് കുട്ടിയെ പിന്തിരിപ്പിച്ച താഴെയിറക്കുകയായിരുന്നു. സഹപാഠികളും ഒപ്പംകൂടി. ഗെയിം പൂര്‍ത്തിയാക്കിയാല്‍ രണ്ടു കോടി രൂപ പ്രതിഫലം നല്‍കുമെന്നായിരുന്നു കുട്ടിക്കു ലഭിച്ച വാഗ്ദാനം.പിതാവിന്റെ മൊബൈലിലാണു കുട്ടി ഗെയിം കളിച്ചത്.എന്നാല്‍ ഇക്കാര്യത്തെക്കുറിച്ചു മാതാപിതാക്കള്‍ക്കു യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

എന്നാല്‍ കുട്ടി ബ്ലൂ വെയില്‍ ഗെയിം ആണ് കളിച്ചതെന്നുള്ള വിദ്യാര്‍ഥിയുടെ വാദം പൊലീസ് വിശ്വസിച്ചിട്ടില്ല. ഓരോ ലെവല്‍ കഴിയുമ്പോഴും കയ്യില്‍ മുറിവേല്‍പ്പിക്കണമെന്നതാണു ഗെയിമിന്റെ നിയമങ്ങളിലൊന്ന്.അങ്ങനെയെങ്കില്‍ 50 ലെവല്‍ ആകുമ്പോള്‍ തിമിംഗലത്തിന്റെ രൂപത്തില്‍ 50 മുറിവുകള്‍ കുട്ടിയുടെ ശരീരത്തിലുണ്ടാകണം.
ഇതു കാണാത്തതിനാലാണു പൊലീസ് സംശയിക്കുന്നത്.

ഇന്ത്യയില്‍ ഈ മരണ ഗെയിമിന്റെ സ്വാദീനം കൂടിവരുന്നതായി പൊ1ലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തിടെ,മുംബൈയിലെ ഏഴുനില കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി 14കാരന്‍ ആത്മഹത്യ ചെയ്തിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍