India

ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്നു; ഡോറില്‍ മണി മുഴങ്ങി; യുവാവിന് സംഭവിച്ചത് ദാരുണാന്ത്യം

കൊച്ചാറും സുഹൃത്തുക്കളും ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു. ഇതിനിടെ വാതില്‍ കോളിംഗ് ബെല്‍ മുഴങ്ങി 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ അക്രമിസംഘത്തിന്റെ വെടിയേറ്റ് യുവാവ് മരിച്ചു. 35കാരനായ കൊച്ചാറാണ് വെടിയേറ്റ് മരിച്ചത്. ഡല്‍ഹിയിലെ വികാസ് പൂരിലായിരുന്നു സംഭവം.

കൊച്ചാറും സുഹൃത്തുക്കളും ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു. ഇതിനിടെ വാതില്‍ കോളിംഗ് ബെല്‍ മുഴങ്ങി. തുടര്‍ന്ന് വാതില്‍ തുറന്ന് പുറത്തിറങ്ങിയ കൊച്ചാറിനെ അക്രമി സംഘം വെടിവെച്ച് കൊല്ലുകയായിരുന്നു.

ഓര്‍ഡര്‍ അനുസരിച്ചുള്ള ഭക്ഷണമാണെന്ന് കരുതി പുറത്തിറങ്ങിയ കൊച്ചാറിന് നേര്‍ക്ക് അക്രമിസംഘം തോക്ക് ചൂണ്ടുകയായിരുന്നു. തുടര്‍ന്ന് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് കാറിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോകുകയായിരുന്നു. കാറിനകത്തുവെച്ച് നിരന്തരം വെടിവെച്ചുവെന്നാണ് റിപ്പോര്‍ട്ട്. 

അക്രമിസംഘത്തിന്റെ ശബ്ദം കേട്ട് സുഹൃത്തുക്കള്‍ പുറത്തിറങ്ങിയെങ്കിലും രക്ഷിക്കാനായില്ല. ഈ സമയത്ത് കൊച്ചാറിന്റെ ഭാര്യ ജോലിക്ക് പോയതായിരുന്നു. ഗുരുഗ്രാമിലെ ഒരു കോള്‍ സെന്ററിലാണ് ഭാര്യ ജോലി ചെയ്യുന്നത്. നേരത്തെ കോള്‍ സെന്റര്‍ ജീവനക്കാരനായിരുന്നു കൊച്ചാര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്