India

ഭക്ഷണം മോശമെന്ന് പരാതി; അതിഥികളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ അടിപിടി; ഗുസ്തി മത്സരം പോലെ ഒരു വിവാഹവേദി (വിഡിയോ)

ഹോട്ടലിലെ പാത്രങ്ങളടക്കം നശിച്ച നിലയിലാണ് വിഡിയോയില്‍ കാണാന്‍ കഴിയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ അതിഥികളും പരിപാടി നടന്ന ഹോട്ടലിലെ ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഡല്‍ഹിയിലെ പിക്കാഡില്ലി എന്ന ഹോട്ടലിലാണ് സംഘര്‍ഷമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹസദ്യ മോശമായതിനെത്തുടര്‍ന്ന് അതിഥികളും ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. 

ഹോട്ടലിലെ പാത്രങ്ങളടക്കം നശിച്ച നിലയിലാണ് വിഡിയോയില്‍ കാണാന്‍ കഴിയുന്നത്. പാത്രങ്ങളും മറ്റുമായി അതിഥികള്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതും വിഡിയോയില്‍ കാണാം. നാശനഷ്ടങ്ങള്‍ക്ക് വധുവിന്റെയും വരന്റെയും വീട്ടുകാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി. 400ലധികം അതിഥികള്‍ ക്ഷണിക്കപ്പെട്ട ചടങ്ങിനിടെയാണ് സംഘര്‍ഷമുണ്ടായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും