India

ഭക്ഷണം ലഭിക്കുന്നില്ല ; ആശുപത്രിക്കെട്ടിടത്തിന് മുകളില്‍ കോവിഡ് രോഗികളുടെ പ്രതിഷേധം ; ആശങ്കയോടെ ജനക്കൂട്ടം ( വീഡിയോ)

രോഗികള്‍ ആശുപത്രികളില്‍ എത്തുന്നത് ജീവന്‍ രക്ഷിക്കാനാണ്. അവരോട് ഇത്തരത്തില്‍ പെരുമാറരുത്

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ് : ഭക്ഷണം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കോവിഡ് രോഗികളുടെ പ്രതിഷേധം. പഞ്ചാബിലാണ് സംഭവം.  രോഗികള്‍ ആശുപത്രികെട്ടിടത്തിന്റെ മുകളില്‍ കയറി നിന്ന് ആത്മാഹുതി ഭീഷണി മുഴക്കിയാണ് പ്രതിഷേധിച്ചത്. 

പഞ്ചാബ് എഎപി എംഎല്‍എ അഡ്വ. ഹര്‍പാല്‍ സിങ് ചീമയാണ് പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തത്. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, ഇതാമോ നിങ്ങളുടെ കോവിഡ് മാനേജ്‌മെന്റ് എന്ന് ചീമ ചോദിക്കുന്നു. 

രോഗികള്‍ ആശുപത്രികളില്‍ എത്തുന്നത് ജീവന്‍ രക്ഷിക്കാനാണ്. അവരോട് ഇത്തരത്തില്‍ പെരുമാറരുത്. ഇവര്‍ക്ക് ഭക്ഷണവും മെച്ചപ്പെട്ട പരിചരണവും നല്‍കാന്‍ കഴിയില്ലെങ്കില്‍ സ്ഥാനമൊഴിയണമെന്നും ഹര്‍പാല്‍ സിങ് ചീമ ആവശ്യപ്പെടുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT