India

ഭക്ഷണത്തില്‍ ഉപ്പ് കുറഞ്ഞു; ഭാര്യയുടെ തല ഡിവൈഡറില്‍ അടിച്ചുതകര്‍ത്തു, യുവാവ് അറസ്റ്റില്‍ 

ഭാര്യയെ ആക്രമിച്ച കുറ്റത്തിന് 28കാരനായ യുവാവ് അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഭാര്യയെ ആക്രമിച്ച കുറ്റത്തിന് 28കാരനായ യുവാവ് അറസ്റ്റില്‍. അബ്ദുള്‍ റഹ്മാന്‍ ഷെയിക് അന്‍സാരി എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ സിമ്രാന്‍ (25) ആണ് കൊല്ലപ്പെട്ടത്. ഭക്ഷണത്തില്‍ ഉപ്പ് കുറഞ്ഞതിന്റെ പേരിലുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. 

ഭക്ഷണത്തിന് സ്വാദ് കുറഞ്ഞതിന്റെ പേരിലാണ് വഴക്ക് തുടങ്ങിയത്. പിന്നീട് ഇയാള്‍ ഭാര്യയെ മര്‍ദ്ദിക്കുകയും വലിച്ചിഴച്ച് റോഡിലേക്ക് എത്തിക്കുകയും ചെയ്തു. ഇതിനുപിന്നാലെ സിമ്രാന്റെ തല ഡിവൈഡറില്‍ ശക്തിയായി ഇടിച്ചു. അടുത്തുള്ള ആശുപത്രിയില്‍ സിമ്രാനെ അത്തിച്ചെങ്കിലും അപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. യുവാവിനെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT