India

ഭക്ഷണത്തിൽ മണ്ണ് വാരിയിട്ടു; ഒന്നും മൂന്നും വയസുള്ള പെൺ കുഞ്ഞുങ്ങളെ കുത്തിക്കൊന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

ഭക്ഷണത്തിൽ മണ്ണ് വാരിയിട്ടു; ഒന്നും മൂന്നും വയസുള്ള പെൺ കുഞ്ഞുങ്ങളെ കുത്തിക്കൊന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: രണ്ട് പെൺ കുഞ്ഞുങ്ങളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹരിയാനയിലാണ് ​ദാരുണ സംഭവം. ഹരിയാനയിലെ ഖേദർ ഗ്രാമത്തിലെ ചേരിയിൽ താമസിക്കുന്ന രാജസ്ഥാൻ സ്വദേശി അഹമ്മദിന്റെ ഭാര്യ ശാരിയ (27) ആണ് മക്കളെ കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. 

അഹമ്മദ്- ശാരിയ ദമ്പതിമാരുടെ മക്കളായ മമത (മൂന്ന് വയസ്) കിരൺ (ഒരു വയസ്) എന്നിവരാണ് കൊല്ലപ്പെട്ടത്. കറിക്കത്തി ഉപയോഗിച്ച് യുവതി രണ്ട് പേരെയും കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിന് ശേഷം കത്തി കൊണ്ട് സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. എന്നാൽ കുടിലിൽ നിന്ന് ബഹളം കേട്ടെത്തിയ സമീപവാസികൾ ചോരയിൽ കുളിച്ചു കിടന്ന യുവതിയെ ആശുപത്രിയിൽ എത്തിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. 

ഗൃഹനാഥനായ അഹമ്മദ് ജോലിക്ക് പോയ സമയത്താണ് സംഭവം നടന്നത്. കുട്ടികൾ കളിക്കുന്നതിനിടെ ഭക്ഷണത്തിലേക്ക് മണ്ണ് എറിഞ്ഞിരുന്നു. ഇതിൽ കുപിതയായാണ് യുവതി മക്കളെ കൊലപ്പെടുത്തിയതെന്നാണ് ഭർത്താവും പൊലീസും പറയുന്നത്. സംഭവത്തിൽ യുവതിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത