India

ഭഗത് സിങ് നാടകം വീട്ടില്‍ അഭിനയിച്ചു; 12 കാരന്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ചു

സ്‌കൂളില്‍ അവതരിപ്പിച്ച നാടകം  വീട്ടില്‍ ചെന്ന് പുനരാവിഷ്‌കരിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി 12 കാരന്‍  മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: സ്‌കൂളില്‍ അവതരിപ്പിച്ച നാടകം  വീട്ടില്‍ ചെന്ന് പുനരാവിഷ്‌കരിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി വിദ്യാര്‍ഥി മരിച്ചു. 12 വയസ്സുകാരനാണ് ദാരുണാന്ത്യംസംഭവിച്ചത്. വിപ്ലവകാരി ഭഗത് സിങിന്റെ വധശിക്ഷ നടപ്പാക്കുന്ന രംഗം  അഭിനയിക്കുന്നതിനിടെയാണ് വിദ്യാര്‍ഥി കയറില്‍ കുടുങ്ങി മരിച്ചത്. നാടകത്തില്‍ ബ്രീട്ടീഷ് പൊലീസുദ്യോഗസ്ഥനായിട്ടായിരുന്നു കുട്ടി അഭിനയിച്ചത്. മധ്യപ്രദേശിലെ മന്‍ഡസൂറിലാണ് സംഭവം

12 കാരനായ പ്രിയനാഷ് മാളവ്യയെ കയറില്‍ കുടുങ്ങി മരിച്ച നിലയില്‍ ഞായറാഴ്ച പിതാവാണ് കണ്ടെത്തിയത്. വീടിനുസമീപത്തെ കൃഷിയിടത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ സമീപത്ത് കണ്ടെത്തിയ മൊബൈലില്‍ സ്‌കൂളില്‍ അവതരിപ്പിച്ച നാടകത്തിന്റെ രംഗങ്ങളും ഉണ്ടായിരുന്നു. 

സ്‌കൂളില്‍ കുട്ടി അഭിനയിച്ച നാടകം മൊബൈലില്‍ കണ്ട ശേഷം അത് പുനരാവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നതിനിടെ കയറില്‍ കുടുങ്ങി മരിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. കയറില്‍ തൂങ്ങിയപ്പോള്‍ ബാലന്‍സ് ചെയ്യാന്‍ കുട്ടിക്ക് കഴിഞ്ഞില്ല. കയറിടുന്നതിനിടെ കയറി നിന്ന കട്ടില്‍ മറിഞ്ഞുവീണതോടെ കയര്‍ കഴുത്തില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. ആത്മഹത്യയല്ലെന്ന് വ്യക്തമായതോടെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍