India

ഭയാനകവും ദയനീയവുമാണ് ഈ ആറുവയസുകാരന്റെ അവസ്ഥ

ക്യാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് കണ്ണ് പുറത്തേക്ക് തള്ളിനില്‍ക്കുകയും കണ്ണില്‍ നിന്ന് രക്തമൊലിക്കുകയുമാണ്. ആശുപത്രിയിലെ ഈ ബാലികയുടെ ചിത്രങ്ങള്‍ ഏതൊരാളുടെയും കരള്‍ അലയിപ്പിക്കുന്നതാണ്

Author : സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: ഈ കാഴ്ചകള്‍ ഹൃദയഭേദകമാണ്. അപൂര്‍വ രോഗവുമായി ത്രിപുരയില്‍ നിന്നും ഒരു ആറ് വയസുകാരി. ക്യാന്‍സര്‍ രോഗത്തിന് പിന്നാലെയാണ് നിര്‍ധന കുടുംബത്തിലെ അംഗമായ ഈ ബാലിക അപൂര്‍വരോഗം പിടിപ്പെട്ടത്. 
 
ക്യാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് കണ്ണ് പുറത്തേക്ക് തള്ളിനില്‍ക്കുകയും കണ്ണില്‍ നിന്ന് രക്തമൊലിക്കുകയുമാണ്. ആശുപത്രിയിലെ ഈ ബാലികയുടെ ചിത്രങ്ങള്‍ ഏതൊരാളുടെയും കരള്‍ അലയിപ്പിക്കുന്നതാണ്. അപൂര്‍വരോഗത്തെ തുടര്‍ന്ന്  ദുഖിതരായ രക്ഷിതാക്കള്‍ കുട്ടിയുടെ ചികിത്സയ്ക്കായി സഹായം അഭ്യര്‍ത്ഥിക്കാത്ത വാതിലുകളില്ല. ആരെങ്കിലും കൈതാങ്ങാവുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

രോഗത്തിന്റെ ആദ്യലക്ഷണം കണ്ണിനുണ്ടായ നിര്‍ത്താതെയുള്ള ചൊറിച്ചിലായിരുന്നു. നവംബറിലായിരുന്നു രോഗ ലക്ഷണങ്ങള്‍ പ്രകടമായത്. പിന്നീട് ആഴ്ചകള്‍ക്കകം അപൂര്‍വരോഗമെന്ന നിലയില്‍ മൂര്‍ച്ഛിക്കുകയായിരുന്നു.

മാസത്തില്‍ ആയിരം രൂപമാത്രമുള്ള ഒരു നിര്‍ധന കുടുംബത്തിലാണ് കുട്ടിയുടെ ജനനം. കുട്ടിയുടെ അവസ്ഥ കണ്ടുനില്‍ക്കാന്‍ കഴിയാത്ത രീതിയില്‍ ഭീകരമാണ് അവസ്ഥയെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒക്ടോബർ 16ന് ഇടുക്കി ജില്ല ഹർത്താൽ

NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു

തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം