പ്രതീകാത്മക ചിത്രം 
India

ഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ, ഇണചേരുകയായിരുന്ന പാമ്പുകള്‍ക്കു മേല്‍ ഇരുന്നു, യുവതിക്കു ദാരുണാന്ത്യം

ഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ, ഇണചേരുകയായിരുന്ന പാമ്പുകള്‍ക്കു മേല്‍ ഇരുന്നു, യുവതിക്കു ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

ഗൊരഖ്പുര്‍: ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ അറിയാതെ, ഇണ ചേര്‍ന്നുകൊണ്ടിരുന്ന പാമ്പുകള്‍ക്കു മേല്‍ ഇരുന്ന യുവതി പാമ്പു കടിയേറ്റു മരിച്ചു. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരില്‍ റിയാന്‍വ് ഗ്രാമത്തിലാണ് ദാരുണമായ സംഭവമുണ്ടായത്.

ഗീത എന്ന യുവതിയാണ്, വീട്ടിനുള്ളില്‍ വച്ച് പാമ്പു കടിയേറ്റു മരിച്ചത്. ഗീതയുടെ ഭര്‍ത്താവ് ജയ് സിങ് യാദവ് തായ്‌ലന്‍ഡിലാണ്. ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുകൊണ്ട് മുറിയിലേക്കു കടന്നുവന്ന ഗീത മുറിയിലെ കിടക്കയില്‍ ഇരുന്നപ്പോഴാണ് പാമ്പു കടിയേറ്റത്.

ജനല്‍ വഴി വീട്ടിനുള്ളില്‍ കടന്ന പാമ്പുകള്‍ കിടക്കയില്‍ ഉള്ളത് ഗീത കണ്ടില്ല. ഡിസൈന്‍ ഉള്ള കിടക്ക വിരി കാരണം പാമ്പുകള്‍ പെട്ടെന്നു ശ്രദ്ധയില്‍ വന്നിട്ടുണ്ടാവില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്. വീട്ടിനുള്ളില്‍ കടന്ന പാമ്പുകള്‍ കിടക്കയില്‍ ഇണചേരുകയായിരുന്നു. ഇത് അറിയാതെ ഗീത പാമ്പുകള്‍ക്കു മേല്‍ ഇരിക്കുകയായിരുന്നു. കടിയേറ്റ യുവതി പെട്ടെന്നു തന്നെ ബോധരഹിതയായി നിലം പതിച്ചു.

കുറച്ചു കഴിഞ്ഞ് മുറിയിലെത്തിയ വീട്ടുകാരാണ് വീണു കിടക്കുന്ന യുവതിയെ കണ്ടത്. പാമ്പുകള്‍ അപ്പോഴും കിടക്കയില്‍ ഉണ്ടായിരുന്നു. ബഹളം കേട്ടു ഓടിക്കൂടിയ നാട്ടുകാര്‍ പാമ്പുകളെ തല്ലിക്കൊന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം