India

ഭര്‍ത്താവ് കഴിക്കാന്‍ മുട്ട നല്‍കിയില്ല; ഭാര്യ കാമുകനൊപ്പം ഒളിച്ചോടി

ഭര്‍ത്താവ് കഴിക്കാന്‍ മുട്ട നല്‍കാത്തതിനെ തുടര്‍ന്ന ഭാര്യ  കാമുകനൊപ്പം ഒളിച്ചോടി

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: ഭര്‍ത്താവ് കഴിക്കാന്‍ മുട്ട നല്‍കാത്തതിനെ തുടര്‍ന്ന ഭാര്യ  കാമുകനൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ ഗോരക്പൂരില്‍ ശനിയാഴ്ചയാണ് സംഭവം.

സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: ഉത്തര്‍പ്രദേശിലെ കാംപിയാര്‍ഗംഗിലാണ് യുവതി താമസിക്കുന്നത്. കാമുകനൊപ്പം ഒളിച്ചോടിയ യുവതി നാല് മാസം മുന്‍പാണ് ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്. കഴിക്കാന്‍ ഭര്‍ത്താവ് മുട്ട നല്‍കാത്തതിനെ തുടര്‍ന്ന് യുവതി അസ്വസ്ഥയായിരുന്നു. ഇതേ തുടര്‍ന്നാണ് യുവതി കാമുകനൊപ്പം പോകാന്‍ ഇടയായത്.

ശനിയാഴ്ച ഭര്‍ത്താവ് മുട്ട നല്‍കാത്തതിനെ തുടര്‍ന്ന് പരസ്പരം വഴക്കിട്ടു. ഇതേ തുടര്‍ന്ന് ഭാര്യ വീട് വിട്ടിറങ്ങുകയായിരുന്നു. ഈ സമയത്ത് കാമുകനും അയാളുടെ വീട്ടിലുണ്ടായിരുന്നില്ല. അതുകൊണ്ട് ഇവര്‍ പരസ്പരം ഒരുമിച്ച് നാടുവിട്ടതാകാമെന്നാണ് ഭര്‍ത്താവ് പറയുന്നത്.

ദിവസക്കൂലിക്ക് ജോലിക്ക് പോകുന്നയാളാണ് യുവതിയുടെ ഭര്‍ത്താവ്. ദിവസവും ഭാര്യക്ക് മുട്ടവാങ്ങാനായി പണം ചെലവഴിക്കാന്‍ കഴിയില്ല. ദിവസവും നേരം വെളുക്കുമ്പോള്‍ മുട്ട കഴിക്കല്‍ യുവതിയുടെ ശീലമായിരുന്നു. എന്നാല്‍ ദിവസവും കഴിക്കാന്‍ കാമുകന്‍ മുട്ടവാങ്ങി നല്‍കാറുണ്ടായിരുന്നെന്ന് ഭര്‍ത്താവ്  പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കഥപറച്ചിലിന്റെ കുലപതി'; ജനപ്രിയ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു

ഇരുന്ന് മുഷിയില്ല; ജനശതാബ്ദിയില്‍ വീണ്ടും ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള കോച്ചുകള്‍

മധ്യകേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 06| ശ്രദ്ധക്കുറവ് ഒഴിവാക്കുക, വിവാഹ ആലോചനയിൽ തീരുമാനം ഉണ്ടാകാം

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍