പ്രതീകാത്മക ചിത്രം 
India

ഭര്‍ത്താവ് കുളിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ചിത്രങ്ങള്‍ പകര്‍ത്തി; വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കി, 20 ലക്ഷം വേണമെന്ന് ഭീഷണി, പരാതിയുമായി ഭാര്യ

ഇരുപത് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തുന്നതായും യുവതി പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കുളിമുറിയില്‍ ഒളിക്യാമറ വെച്ച് ഭര്‍ത്താവ് തന്റെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയെന്ന് ഭാര്യയുടെ പരാതി. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം നടന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കന്ന സമയത്ത്, താനറിയാതെ ബാത്ത്‌റൂമില്‍ ഒളി ക്യാമറ വെച്ച് ഭര്‍ത്താവ് ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു എന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. നിലവില്‍ യുവതി മാതാപിതാക്കള്‍ക്കൊപ്പമാണമി താമസം. 

ഇരുപത് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തുന്നതായും യുവതി പറയുന്നു. ഇതില്‍ ചില ചിത്രങ്ങള്‍ ഇയാള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആയി ഇട്ടെന്നും യുവതി പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ അമ്മയും അമ്മാവന്‍മാരും ഈ വിഷയത്തിന് പിന്നിലുണ്ടെന്നും യുവതി ആരോപിക്കുന്നു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം