India

ഭാര്യ ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി; രണ്ട് പെണ്‍കുട്ടികളെയും പോറ്റാനാവില്ലെന്ന് പിതാവ്; വില്‍പ്പനക്ക് ശ്രമം; അറസ്റ്റ്

പെണ്‍കുട്ടികളാണെന്ന് അറിഞ്ഞതോടെ രണ്ട് പെണ്‍കുട്ടികളെ വളര്‍ത്താന്‍ സാധിക്കില്ലെന്ന് പറഞ്ഞ് ഒരു കുഞ്ഞിനെ  വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൃഷ്ണ: എട്ട് ദിവസം മാത്രമുള്ള പ്രായമായ നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. ചിന അവുതപള്ളി സ്വദേശിയായ പിതാവ് രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിലെ കൃഷ്ണയിലാണ് സംഭവം.

ഒക്ടോബര്‍  ഒന്നിനാണ് രാജേഷിന്റെ ഭാര്യ രജിതയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഒക്ടോബര്‍ 10ന് രജിത ഇരട്ട പെണ്‍കുട്ടികളെ പ്രസവിച്ചു. എന്നാല്‍ പെണ്‍കുട്ടികളാണെന്ന് അറിഞ്ഞതോടെ രണ്ട് പെണ്‍കുട്ടികളെ വളര്‍ത്താന്‍ സാധിക്കില്ലെന്ന് പറഞ്ഞ് ഒരു കുഞ്ഞിനെ രാജേഷ് വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെ എതിര്‍ത്തതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കലേര്‍പ്പെട്ടു. തര്‍ക്കത്തിനൊടുവില്‍  സോഭനാദ്രിയെ രാജേഷ് മര്‍ദിച്ചു.

തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുയായിരുന്നു. പോലീസെത്തി അന്വേഷിച്ചപ്പോഴാണ് കുഞ്ഞിന്റെ വില്‍പ്പനയെക്കുറിച്ച് അറിയുന്നത്. തുടര്‍ന്ന് സോഭനാദ്രി പരാതിയുടെ അടിസ്ഥാനത്തില്‍ രാജേഷിനെ പോലീസ് അറസ്റ്റു ചെയ്തു. അതേസമയം, കുഞ്ഞിനെ രാജേഷ് ആര്‍ക്കാണ് വില്‍ക്കാന്‍ ശ്രമിച്ചതെന്ന് അറിയില്ലെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ സോഭനാദ്രി പറയുന്നത്.

നാല് വര്‍ഷം മുമ്പാണ് രാജേഷും രജിതയും വിവാഹിതരാകുന്നത്. ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ