India

ഭാര്യമാരോട് പറഞ്ഞ് മക്കളേയും കൂട്ടി വീടുവിട്ടു; ആളൊഴിഞ്ഞ അപ്പാർട്ട്മെന്റിൽ എല്ലാവരുടേയും മൃത​ദേഹം

ഭാര്യമാരോട് പറഞ്ഞ് മക്കളേയും കൂട്ടി വീടുവിട്ടു; ആളൊഴിഞ്ഞ അപ്പാർട്ട്മെന്റിൽ എല്ലാവരുടേയും മൃത​ദേഹം

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഒരു കുടുംബത്തിലെ ആറ് പേരെ ആൾ താമസമില്ലാത്ത വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏഴും പന്ത്രണ്ടും വയസുള്ള കുട്ടികൾ ഉൾപ്പെടെയുള്ളവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുജറാത്തിലെ അഹമ്മദാബാദിൽ രാവിലെയാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.

സഹോദരങ്ങളായ അമരിഷ് പട്ടേൽ (42), ഗൗരങ് പട്ടേൽ (40) എന്നിവരെയും നാലു മക്കളെയുമാണ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ അപ്പാർട്ട്‌മെന്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സഹോദരന്മാർ രണ്ടിടത്താണ് താമസിക്കുന്നത്. ജൂൺ 17ന് മക്കളെയും കൂട്ടി പുറത്തു പോകുകയാണെന്ന് ഭാര്യമാരോടു പറഞ്ഞ ശേഷമാണ് ഇവർ വീടു വിട്ടത്. വ്യാഴാഴ്ച രാത്രിയും ഇവർ മടങ്ങിയെത്താത്തതിനെ തുടർന്നു ഭാര്യമാർ ഇവരെ തേടി ആൾതാമസമില്ലാത്ത അപ്പാർട്ട്‌മെന്റിൽ എത്തി. എന്നാൽ അപ്പാർട്ട്‌മെന്റ് അടച്ചുപൂട്ടിയ നിലയിലായിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ പൊലീസിൽ വിവരം അറിയിച്ചു.

പിന്നീടു നടത്തിയ തിരച്ചിലിലാണ് എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സഹോദരന്മാരെ സ്വീകരണ മുറിയിലും രണ്ട് പെൺകുട്ടികളെ അടുക്കളയിലും ആൺകുട്ടികളെ കിടപ്പു മുറിയിലും തൂങ്ങി മരിച്ച നിലയിലാണു കണ്ടെത്തിയത്.

ആഹാരത്തിൽ മയക്കു മരുന്നു കലർത്തി നൽകി കുട്ടികളെ കൊന്ന ശേഷം ഇരുവരും തൂങ്ങി മരിച്ചതാകാമെന്നാണു പൊലീസിന്റെ നിഗമനം. സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്നു പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT