India

ഭാര്യയുടെ കാമുകന്‍ വെടിയുതിര്‍ത്തു ; സമാജ് വാദി പാര്‍ട്ടി നേതാവിന് ദാരുണാന്ത്യം

സമാജ് വാദി പാര്‍ട്ടി നേതാവ് ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

സാംബാല്‍ : സമാജ് വാദി പാര്‍ട്ടി നേതാവ് ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ സംബാലിലാണ് സംഭവം. എസ്പി നേതാവ് ജഗദീഷ് മാലി (35) ആണ് മരിച്ചത്. 

ജഗദീഷിന്റെ ഭാര്യയുടെ കാമുകനായ ദിലീപാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് സൂപ്രണ്ട് യമുന പ്രസാദ് പറഞ്ഞു. നയി ബസ്തി മേഖലയില്‍ വെച്ച് ജഗദീഷും ദിലീപും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു. സംഘര്‍ഷത്തിനിടെ ദിലീപ് തോക്കെടുത്ത് മാലിയെ വെടിവെക്കുകയായിരുന്നു. ജഗദീഷ് മാലി സംഭവസസ്ഥലത്തുവെച്ചു തന്നെ മരിച്ചു. 

സംഭവത്തില്‍ ജഗദീഷ് മാലിയുടെ ഭാര്യയ്ക്കും പങ്കുള്ളതായി പൊലീസ് സൂചിപ്പിച്ചു.  ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് പിന്നാലെ ഒളിവില്‍ പോയ ദിലീപിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി എസ്പി യമുന പ്രസാദ് പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ