India

ഭാര്യയെ സംശയം ; കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ യുവാവിന് ദാരുണാന്ത്യം

ഫയര്‍ഫോഴ്‌സും മറ്റ് ജീവന്‍രക്ഷാ പ്രവര്‍ത്തകരും എത്തിയെങ്കിലും ഇയാളുടെ ഭീഷണി കാരണം തിരികെ ഇറങ്ങി.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവണ്ണാമലൈ: ഭാര്യയുമായി പിണങ്ങിയതിന്റെ പേരില്‍ 300 അടി ഉയരമുള്ള കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി. അതുവമ്പാടി സ്വദേശിയായ രമേഷ്(32) ആണ് മരിച്ചത്. അഞ്ച് മണിക്കൂറോളം നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് യുവാവ് ആത്മഹത്യ ചെയ്തത്. അര്‍ണി ടവറിലെ ഇലക്ട്രിസിറ്റി ഓഫീസിന് മുകളില്‍ കയറി നിന്ന യുവാവിനെ പലരും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. 

 ഭാര്യയുടെ ചാരിത്ര്യത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് രമേഷിന്റെ ജീവനെടുത്തത്. ഫയര്‍ഫോഴ്‌സും മറ്റ് ജീവന്‍രക്ഷാ പ്രവര്‍ത്തകരും എത്തിയെങ്കിലും ഇയാളുടെ ഭീഷണി കാരണം തിരികെ ഇറങ്ങി. ഇതോടെ കെട്ടിടത്തിന് മുകളില്‍ നിന്നും ഇയാള്‍ താഴേക്ക് ചാടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്ത് വച്ച് തന്നെ രമേഷ് മരിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'