India

ഭീകരാക്രമണം നടത്താന്‍ പദ്ധതി, പൊലീസ് വളഞ്ഞപ്പോള്‍ വെടിവെപ്പ് ; ഐഎസ് ഭീകരന്‍ ഡല്‍ഹിയില്‍ പിടിയില്‍ ( വീഡിയോ)

നിരവധി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് ഭീകരാക്രമണം നടത്തുക ലക്ഷ്യമിട്ടെത്തിയ ഐഎസ് ഭീകരനെ ഡല്‍ഹി പൊലീസ് പിടികൂടി. അബ്ദുള്‍ യൂസഫ് ഖാന്‍ എന്നയാളെയാണ് പിടികൂടിയത്. അതിരൂക്ഷമായ വെടിവെപ്പിന് ഒടുവിലാണ് ഡല്‍ഹി ദൗലാ ഖാന്‍ ഏരിയയില്‍ നിന്നും ഭീകരനെ പൊലീസ് പിടികൂടിയത്. 

ഇയാളില്‍ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. ഇയാള്‍ യുപി സ്വദേശിയാണെന്ന് പൊലീസ് സൂചിപ്പിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്.

പൊലീസിന്റെ സാന്നിധ്യം മനസ്സിലായതോടെ ഇയാള്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരനെ കീഴ്‌പ്പെടുത്തിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പ്രമോദ് കുശ്വാഹ അറിയിച്ചു. 

രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണം നടത്തുക, വിഐപികളെ വധിക്കുക തുടങ്ങിയ പദ്ധതികളുമായാണ് ഡല്‍ഹിയിലെത്തിയതെന്ന് പൊലീസ് സൂചിപ്പിച്ചു. ഐഎസ് ഭീകരനെ പിടികൂടിയ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർ​ഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം