India

ഭീമ കൊറേഗാവ് കേസ്‌; എഴുത്തുകാരന്‍ ആനന്ദ് തെല്‍തുംദെ അറസ്റ്റില്‍

എല്‍ഗാര്‍ പരിഷത് കേസില്‍ മാവോയിസ്റ്റ് സംഘടനകളോട് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പുനെ പൊലീസിന്റെ നീക്കം

Author : സമകാലിക മലയാളം ഡെസ്ക്

പുനെ: എഴുത്തുകാരനും, കോളമിസ്റ്റഉമായ ആനന്ദ് തെല്‍തുംദെയെ പുനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ വിമാനത്താവളത്തില്‍ വെച്ച് ഇന്ന് ശനിയാഴ്ച പുലര്‍ത്തെ മൂന്ന് മണിയോടെയായിരുന്നു അറസ്റ്റ്. എല്‍ഗാര്‍ പരിഷത് കേസില്‍ മാവോയിസ്റ്റ് സംഘടനകളോട് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പുനെ പൊലീസിന്റെ നീക്കം. 

ജാമ്യം തേടി കീഴ്‌ക്കോടതികളെ സമീപിക്കാന്‍ തെല്‍തുംദെയ്ക്ക് സുപ്രീംകോടതി നാലാഴ്ചത്തെ സമയം നല്‍കിയിരുന്നു. എന്നാല്‍ വെള്ളിയഴ്ച പുനെ ട്രയല്‍ കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളി. തെല്‍തുംദെയ്‌ക്കെതിരെ തെളിവുണ്ടെന്ന് പറഞ്ഞായിരുന്നു കീഴ്‌ക്കോടതി ജാമ്യാപേക്ഷ തള്ളിയത്. 
ഇതേ തുടര്‍ന്നാണ് പുനെ പൊലീസ് അറസ്റ്റിലേക്ക് കടന്നത്. കീഴ്‌ക്കോടതികളേയും ഹൈക്കോടതിയേയും സമീപിക്കാന്‍ സുപ്രീംകോടതി ഫെബ്രുവരി 11 വരെയാണ് തെല്‍തുംദെയ്ക്ക് സമയം അനുവദിച്ചത്. 

ഭീമ കൊറേഗാവ് സംഭവങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് എഴുതി നോട്ടപ്പുള്ളിയായ തെല്‍തുംദെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നതിനാണ് മുംബൈയിലെത്തിയത്. അറസ്റ്റിലായ തെല്‍തുംദെയെ പുനെയിലെ പ്രത്യേക കോടതിയില്‍ ഇന്ന് ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതല്‍ അന്വേഷണത്തിനായി ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്‍സ്റ്റഗ്രാം ഐഡി നീക്കം ചെയ്തത് തെളിവ് നശിപ്പിക്കല്‍ അല്ലേ?, ചോദ്യവുമായി കോടതി; അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണം

20 അടി ഉയരത്തില്‍ 3 വയസുകാരി ഷെഡിന്റെ മേല്‍ക്കൂരയില്‍; രക്ഷകനായി നിര്‍മ്മാണ തൊഴിലാളി

ക്ലാസിൽ അതിക്രമിച്ചു കയറി യന്ത്രവാൾ കൊണ്ട് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൊല്ലാൻ ശ്രമം, പെൺകുട്ടി ​ഗുരുതരാവസ്ഥയിൽ; 21 കാരൻ അറസ്റ്റിൽ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 774 lottery result

തക്കാളി നിറയെ വളരാന്‍ ഉലുവ പ്രയോഗം; കുലകുത്തി കായ്ക്കാന്‍ ഇത് മാത്രം മതി